കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ; വിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി

കുല്ഭൂഷണ് ജാദവിന്റെ വധശിക്ഷ നടപ്പാകാനില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. കേസില് പാകിാന്റെ വാദങ്ങള് തള്ളിക്കൊണ്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്കിയ പരാതിയില് കോടതിക്ക് ഇടപെടാന് അധികാരമില്ലെന്ന പാകിസ്ഥാന്റെ വാദമാണ് കോടതി തള്ളിക്കളഞ്ഞത്. കുല്ഭൂഷണെ കാണാനുള്ള അവകാശം ഇന്ത്യന് പ്രതിനിധിക്കുണ്ട്. ഇത് അനുവദിക്കാത്തത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. കൂടാതെ കുല്ഭൂഷണ് ജാദവിനെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും നിയമസഹായം അനുവദിക്കാതിരുന്ന പാകിസ്ഥാന്റെ നടപടി ശരിയല്ലെന്നും അന്താരാഷ്ട്ര കോടതി വ്യക്തമാക്കി.
 | 

 

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷക്ക് സ്‌റ്റേ; വിധി പ്രഖ്യാപിച്ച് അന്താരാഷ്ട്ര കോടതി

ഹേഗ്: കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ നടപ്പാകാനില്ലെന്ന് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. കേസില്‍ പാകിാന്റെ വാദങ്ങള്‍ തള്ളിക്കൊണ്ടാണ് അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ വിധി. വധശിക്ഷ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യ നല്‍കിയ പരാതിയില്‍ കോടതിക്ക് ഇടപെടാന്‍ അധികാരമില്ലെന്ന പാകിസ്ഥാന്റെ വാദമാണ് കോടതി തള്ളിക്കളഞ്ഞത്.

കുല്‍ഭൂഷണെ കാണാനുള്ള അവകാശം ഇന്ത്യന്‍ പ്രതിനിധിക്കുണ്ട്. ഇത് അനുവദിക്കാത്തത് വിയന്ന ഉടമ്പടിയുടെ ലംഘനമാണെന്നും കോടതി പറഞ്ഞു. കൂടാതെ കുല്‍ഭൂഷണ്‍ ജാദവിനെ സംരക്ഷിക്കാനുള്ള അവകാശം ഇന്ത്യക്കുണ്ടെന്നും നിയമസഹായം അനുവദിക്കാതിരുന്ന പാകിസ്ഥാന്റെ നടപടി ശരിയല്ലെന്നും അന്താരാഷ്ട്ര കോടതി വ്യക്തമാക്കി.

കേസില്‍ പാകിസ്ഥാന്‍ മുന്‍വിധിയോടെയാണ് പെറുമാറിയത്. ഇന്ത്യയുടെയും കുല്‍ഭൂഷണിന്റെയും അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. അന്തിമവിധി വരും വരെ ശിക്ഷ നടപ്പാക്കാന്‍ പാടില്ലെന്നും കുല്‍ഭൂഷണ്‍ ജാദവിന്റെ സുരക്ഷ പാകിസ്ഥാന്‍ ഉറപ്പാക്കണമെന്നും ഐസിജെ വ്യക്തമാക്കി. ഐസിജെ അദ്ധ്യക്ഷന്‍ റോണി എബ്രഹാമിന്റെ നേതൃത്ത്വത്തിലുള്ള 11 അംഗ ബെഞ്ചാണ് ഉത്തരവിട്ടിരിക്കുന്നത്.

കേസില്‍ സ്റ്റേ വന്നതോടെ കുല്‍ഭൂഷണ്‍ ജാദവിന്റെ ജീവന്റെ കാര്യത്തില്‍ രാജ്യത്തിനാകെ ആശ്വസിക്കാനുള്ള വാര്‍ത്തയാണ് പുറത്തുവന്നിരിക്കുന്നത്. ചാരപ്രവര്‍ത്തനം ആരോപിച്ചായിരുന്നു ഇന്ത്യന്‍ പൗരനായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്ഥാന്‍ വധശിക്ഷയ്ക്ക് വിധിച്ചിരുന്നത്.