പറക്കും കാര്‍ വരുന്നു; ജൂലൈ മുതല്‍ ദുബായിയുടെ ആകാശത്ത് കാറുകള്‍ പറക്കും

ദുബായ് നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന് പറക്കും കാറുകള് വരുന്നു. ദുബായ് ഗതാഗത അതോറിറ്റിയാണ് ഈ കാറുകള് അവതരിപ്പിച്ചത്. ഡ്രൈവറില്ലാതെ പറത്തുവാന് കഴിയുന്ന ഈ വാഹനം ലോക ഗവണ്മെന്റ് ഉച്ചകോടിയുടെ ഭാഗമായാണ് പ്രദര്ശിപ്പിച്ചത്. ഇഹാങ് കമ്പനിയാണ് വാഹനത്തിന്റെ നിര്മ്മാതാക്കള്. വരുന്ന ജൂലൈ മുതല് ദുബായിയുടെ ആകാശത്ത് ഈ കാറുകള് ചീറിപ്പായും.
 | 

പറക്കും കാര്‍ വരുന്നു; ജൂലൈ മുതല്‍ ദുബായിയുടെ ആകാശത്ത് കാറുകള്‍ പറക്കും

അബുദാബി: ദുബായ് നഗരത്തിന്റെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ പറക്കും കാറുകള്‍ വരുന്നു. ദുബായ് ഗതാഗത അതോറിറ്റിയാണ് ഈ കാറുകള്‍ അവതരിപ്പിച്ചത്. ഡ്രൈവറില്ലാതെ പറത്തുവാന്‍ കഴിയുന്ന ഈ വാഹനം ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായാണ് പ്രദര്‍ശിപ്പിച്ചത്. ഇഹാങ് കമ്പനിയാണ് വാഹനത്തിന്റെ നിര്‍മ്മാതാക്കള്‍. വരുന്ന ജൂലൈ മുതല്‍ ദുബായിയുടെ ആകാശത്ത് ഈ കാറുകള്‍ ചീറിപ്പായും.

ചെറിയ ദൂരം സഞ്ചരിക്കാന്‍ ഉപയോഗപ്രദമായ ഈ വാഹനം അതീവ സുരക്ഷിതമാണെന്ന് കമ്പനി ഉവകാശപ്പെടുന്നു. സാങ്കേതിക തകരാര്‍ ഉണ്ടായാല്‍ വാഹനം തനിയെ ലാന്റ് ചെയ്യും. ഇതുപയോഗിക്കാന്‍ വിമാനം പറത്തുന്നത് അറിഞ്ഞിരിക്കേണ്ടതില്ല. റോഡ് ഡ്രൈവിംഗ് ലൈസന്‍സ് പോലും ഇത് ഉപയോഗിക്കാന്‍ ആവശ്യമില്ലെന്നാണ് വിവരം.

ലോക ഗവണ്‍മെന്റ് ഉച്ചകോടിയുടെ ഭാഗമായിത്തന്നെ ഇലക്ട്രിക് കാറുകളുടെ പ്രദര്‍ശനവും സംഘടിപ്പിച്ചിരുന്നു. ഒരു തവണ ചാര്‍ജ് ചെയ്താല്‍ 632 കിലോമീറ്റര്‍ വരെ ഓടുന്ന കാറുകളാണ് പ്രദര്‍ശനത്തിന് അണിനിരത്തിയത്. ഇന്ധനം വേണ്ട എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. കാറുകള്‍ ചാര്‍ജ് ചെയ്യാന്‍ അടുത്ത വര്‍ഷം മുതല്‍ ദുബൈയിലും മറ്റും കൂടുതല്‍ കേന്ദ്രങ്ങള്‍ ആരംഭിക്കും.

പരിസ്ഥിതിക്ക് അനുകൂലമായതിനാല്‍ ഇലക്ട്രിക് കാറുകള്‍ ജനകീയമാക്കാന്‍ എല്ലാ നപടികളും സ്വീകരിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. 2030 ഓടെ ഈ രംഗത്ത് കൂടുതല്‍ വികസനം വരുത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ദുബൈ റോഡ് ആന്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി.

വീഡിയോ കാണാം