പാകിസ്താനിൽ തീവ്രവാദികൾ 20 ബസ് യാത്രക്കാരെ കൊലപ്പെടുത്തി

പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 20 യാത്രക്കാരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബലൂചിസ്താനിലെ മസ്തുംഗ് ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം.
 | 

പാകിസ്താനിൽ തീവ്രവാദികൾ 20 ബസ് യാത്രക്കാരെ കൊലപ്പെടുത്തി

ഇസ്‌ലാമാബാദ്: പാകിസ്താനിലെ ബലൂചിസ്ഥാൻ പ്രവിശ്യയിൽ 20 യാത്രക്കാരെ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തി. ബലൂചിസ്താനിലെ മസ്തുംഗ് ജില്ലയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ബലൂചിസ്ഥാന്റെ തലസ്ഥാനമായ ക്വെറ്റയിൽ നിന്നും കറാച്ചിയിലേക്ക് പോകുകയായിരുന്ന രണ്ട് ബസുകളാണ് തീവ്രവാദികൾ തട്ടിയെടുത്തത്.

രണ്ട് ബസുകളിലായി 35 യാത്രക്കാരായിരുന്നു ഉണ്ടായിരുന്നത്. സുരക്ഷാസേന ഇവരെ പിന്തുടർന്നതോടെ 20 യാത്രക്കാരെ തിവ്രവാദികൾ കൊലപ്പെടുത്തുകയായിരുന്നു. ആറു യാത്രക്കാരെ സുരക്ഷാസേന രക്ഷപ്പെടുത്തി. തീവ്രവാദികളും സുരക്ഷാസേനയും തമ്മിൽ കനത്ത ഏറ്റുമുട്ടലാണ് നടന്നത്. സംഭവത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.