30 ശതമാനം ഭക്ഷണവും ലോകം പാഴാക്കുന്നു: യു.എൻ

രണ്ട് മില്യൺ ആളുകൾക്ക് കഴിക്കാനുള്ള ആഹാരം ഓരോ വർഷവും ലോകം പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്. ഏകദേശം 1.3 ബില്യൺ ടൺ (ആഗോള ഉത്പാദനത്തിന്റെ 30 ശതമാനം) ആഹാര സാധനങ്ങളാണ് ഇത്തരത്തിൽ വർഷം തോറും പാഴാക്കിക്കളയുന്നത്.
 | 
30 ശതമാനം ഭക്ഷണവും ലോകം പാഴാക്കുന്നു: യു.എൻ

 

റോം: രണ്ട് മില്യൺ ആളുകൾക്ക് കഴിക്കാനുള്ള ആഹാരം ഓരോ വർഷവും ലോകം പാഴാക്കുന്നതായി യു.എൻ റിപ്പോർട്ട്. ഏകദേശം 1.3 ബില്യൺ ടൺ (ആഗോള ഉത്പാദനത്തിന്റെ 30 ശതമാനം) ആഹാര സാധനങ്ങളാണ് ഇത്തരത്തിൽ വർഷം തോറും പാഴാക്കിക്കളയുന്നത്. യു.എൻ ഭക്ഷ്യ, കാർഷിക സംഘടനയുടെ പഠനത്തിലാണ് ഇതിനെക്കുറിച്ച പരാമർശിക്കുന്നത്.

പച്ചക്കറികൾ, പഴങ്ങൾ, കിഴങ്ങുകൾ എന്നിവയുടെ 40 ശതമാനവും പാഴാകുന്നു. ഭക്ഷ്യ എണ്ണയുടെ 20 ശതമാനവും, 35 ശതമാനം മത്സ്യവും ആവശ്യക്കാരിൽ എത്താതെ പാഴാവുകയാണ്. വികസിത രാജ്യങ്ങളിൽ വീടുകളും ഭക്ഷണ ശാലകളുമാണ് ആഹാര സാധനങ്ങൾ ബോധപൂർവം കളയുകയോ ഉപയോഗ ശൂന്യമാക്കുകയോ ചെയ്യുന്നതിൽ മുന്നിൽ.

പഴകിയതെന്നു മുദ്രകുത്തിയാണ് പലപ്പോഴും ഇവ കളയുന്നത്. ചില കടകൾ കാഴ്ചക്കു മോശമായതുപോലും വേണ്ടെന്നു വെക്കുന്നു. അതേസമയം വികസ്വര രാജ്യങ്ങളിൽ അശാസ്ത്രീയമായ ഭക്ഷ്യ സംസ്‌കരണവും ട്രാൻസ്‌പോർട്ടേഷനുമാണ് ഇതിന് പ്രധാന കാരണമായി പറയപ്പെടുന്നത്. അടിസ്ഥാന സൗകര്യങ്ങളുടെ കുറവും ഭക്ഷ്യ വസ്തുക്കൾ സൂക്ഷിക്കാൻ വേണ്ടത്ര സംവിധാനങ്ങളില്ലാത്തതും ആഹാര വസ്തുക്കൾ നശിച്ച് പോകാൻ ഇടയാക്കുന്നു.