ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട് എന്ന ബഹുമതി യുഎഇ പാസ്‌പോര്‍ട്ടിന്

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്പോര്ട്ട് എന്ന് ബഹുമതി യുഎഇ പാസ്പോര്ട്ടിന്. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം ട്വിറ്റര് സന്ദേശത്തില് അറിയിച്ചത്. അറബ് രാജ്യങ്ങളില് ഏറ്റവും ശക്തമായ പാസ്പോര്ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച വരെ ലോകത്ത് നാലാം സ്ഥാനമായിരുന്നു യുഎഇ പാസ്പോര്ട്ടിന്.
 | 

ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട് എന്ന ബഹുമതി യുഎഇ പാസ്‌പോര്‍ട്ടിന്

ദുബായ്: ലോകത്തെ ഏറ്റവും ശക്തമായ മൂന്നാമത്തെ പാസ്‌പോര്‍ട്ട് എന്ന് ബഹുമതി യുഎഇ പാസ്‌പോര്‍ട്ടിന്. ദുബായ് മീഡിയാ ഓഫീസാണ് ഇക്കാര്യം ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചത്. അറബ് രാജ്യങ്ങളില്‍ ഏറ്റവും ശക്തമായ പാസ്‌പോര്‍ട്ട് എന്ന നേട്ടം നേരത്തെ തന്നെ യുഎഇ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച വരെ ലോകത്ത് നാലാം സ്ഥാനമായിരുന്നു യുഎഇ പാസ്‌പോര്‍ട്ടിന്.

യുഎഇ പാസ്‌പോര്‍ട്ടിന്റെ വീസ ഫ്രീ സ്‌കോര്‍ 163 ആയി ഉയര്‍ന്നിട്ടുണ്ട്. ഇനി മുതല്‍ ഈ പാസ്‌പോര്‍ട്ട് ഉപയോഗിച്ച് 113 രാജ്യങ്ങളിലേക്ക് വീസ ഇല്ലാതെ പ്രവേശിക്കാം. 50 രാജ്യങ്ങളില്‍ വീസ ഓണ്‍ അറൈവല്‍ സൗകര്യവും ലഭിക്കും. ലോകത്തെ 35 രാജ്യങ്ങളില്‍ മാത്രമാണ് യുഎഇ പാസ്‌പോര്‍ട്ടിന് ഇനി മുതല്‍ വിസ വേണ്ടിവരിക.

വീസ ഫ്രീ സ്‌കോര്‍ 165 ഉള്ള സിംഗപ്പൂര്‍, ജര്‍മനി എന്നീ രാജ്യങ്ങളിലെ പാസ്‌പോര്‍ട്ടുകള്‍ക്കാണ് ഒന്നാം സ്ഥാനം. 164 വീസ ഫ്രീ സ്‌കോര്‍ ഉള്ള യുഎസ്, ദക്ഷിണ കൊറിയ, ഫ്രാന്‍സ്, ഡെന്‍മാര്‍ക്ക്, സ്വീഡന്‍ തുടങ്ങി 11 രാജ്യങ്ങളുടെ പാസ്‌പോര്‍ട്ടിനാണ് രണ്ടാം സ്ഥാനം. ബെല്‍ജിയം, ഓസ്ട്രിയ, ജപ്പാന്‍, ഗ്രീസ്, പോര്‍ട്ടുഗല്‍, സ്വിറ്റ്‌സര്‍ലന്‍ഡ്, യുകെ, അയര്‍ലണ്ട്, കാനഡ എന്നീ രാജ്യങ്ങള്‍ക്കൊപ്പമാണ് യുഎഇ മൂന്നാം സ്ഥാനം പങ്കിടുന്നത്.