സാംസങ്ങിനു മേലുള്ള ശാപം ഒഴിയുന്നില്ല; പുതിയ ഗ്യാലക്‌സി എസ് 8 മോഡല്‍ നിരന്തരം റീസ്റ്റാര്‍ട്ട് ആകുന്നതായി പരാതി

വന് പരാജയമായ ഗ്യാലക്സി നോട്ട് 7നു ശേഷം സാംസങ്ങിന്റെ ഒരു സുപ്രധാന മോഡലാണ് അടുത്തിടെ വിപണിയിലെത്തിയ ഗ്യാലക്സി എസ് 8. എന്നാല് സാംസങ്ങിനെ പിന്തുടരുന്ന ശാപം ഈ മോഡലിനെയും വിടാതെ കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്ട്ടുകള് പറയുന്നത്. ബിക്സ്ബി ഹോം ബട്ടനെക്കുറിച്ചായിരുന്നു ആദ്യം പുറത്തുവന്ന പരാതികള്. എന്നാല് ഈ മോഡല് ഫോണുകള് നിരന്തരം റീസ്റ്റാര്ട്ടാകുന്നുവെന്ന പരാതികളും വിവിധ പ്രദേശങ്ങൡല് നിന്ന് ലഭിക്കുന്നതായാണ് വിവരം.
 | 

സാംസങ്ങിനു മേലുള്ള ശാപം ഒഴിയുന്നില്ല; പുതിയ ഗ്യാലക്‌സി എസ് 8 മോഡല്‍ നിരന്തരം റീസ്റ്റാര്‍ട്ട് ആകുന്നതായി പരാതി

വന്‍ പരാജയമായ ഗ്യാലക്‌സി നോട്ട് 7നു ശേഷം സാംസങ്ങിന്റെ ഒരു സുപ്രധാന മോഡലാണ് അടുത്തിടെ വിപണിയിലെത്തിയ ഗ്യാലക്‌സി എസ് 8. എന്നാല്‍ സാംസങ്ങിനെ പിന്തുടരുന്ന ശാപം ഈ മോഡലിനെയും വിടാതെ കൂടിയിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ബിക്‌സ്ബി ഹോം ബട്ടനെക്കുറിച്ചായിരുന്നു ആദ്യം പുറത്തുവന്ന പരാതികള്‍. എന്നാല്‍ ഈ മോഡല്‍ ഫോണുകള്‍ നിരന്തരം റീസ്റ്റാര്‍ട്ടാകുന്നുവെന്ന പരാതികളും വിവിധ പ്രദേശങ്ങൡല്‍ നിന്ന് ലഭിക്കുന്നതായാണ് വിവരം.

പത്ത് മണിക്കൂര്‍ ഉപയോഗിക്കുന്നതിനിടെ ഏഴ് തവണ ഫോണ്‍ റീസ്റ്റാര്‍ട്ടായെന്ന് സാംസങ് കമ്യൂണിറ്റി വെബ്‌സൈറ്റില്‍ ഒരു ഉപഭോക്താവ് കുറിച്ചു. ക്യാമറയോ സാംസങ് തീം ആപ്പോ ഉപയോഗിച്ചാല്‍ ഉടന്‍ തന്നെ സ്‌ക്രീന്‍ ഓഫാകുകയും റീസ്റ്റാര്‍ട്ടാകുകയും ചെയ്യുകയാണെന്നാണ് പരാതി. ഇതിന് മറുപടിയായി സമാന അനുഭവങ്ങളുണ്ടെന്ന് വിവരിച്ച് 181 കമന്റുകളാണ് ലഭിച്ചത്.

ഇക്കാര്യത്തില്‍ സാംസങ്ങിന്റെ പ്രതികരണം ലഭിച്ചിട്ടില്ല. എന്നാല്‍ ഈയാഴ്ച ഒരു സോഫ്റ്റ്‌വെയര്‍ അപ്‌ഡേറ്റ് കമ്പനി അവതരിപ്പിക്കുന്നുണ്ട്. അതില്‍ ഈ പ്രശ്‌നം പരിഹരിക്കാനിടയുണ്ടെന്നാണ് കരുതുന്നത്.