മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ പിഴവ്; ഫോക്‌സ് വാഗണ്‍ തലവന്‍ രാജിവച്ചു

മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ പിഴവു മൂലം പതിനൊന്ന് മില്യണ് കാറുകള് സുരക്ഷാ മാനദണ്ഡങ്ങള് പാലിക്കുന്നില്ലെന്ന വെളിപ്പെടുത്തലിനേത്തുടര്ന്ന് ഫോക്സ്വാഗണ് ചീഫ് എക്സിക്യൂട്ടീവ് മാര്ട്ടിന് വിന്റര്കോണ് രാജിവച്ചു. മലിനീകരണത്തോത് അളക്കുന്ന ടെസ്റ്റുകളില് നടന്ന ക്രമക്കേടുകളില് താന് പങ്കാളിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിന്റര്കോണ് രാജിവച്ചത്. കാറുകളിലെ സാങ്കേതിക തകരാറുകള് ഓട്ടോമോട്ടീവ് വ്യവസായ മേഖലയിലെ ഏറ്റവും വലിയ നിയമ നടപടികളിലേക്ക് നീങ്ങുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമ്പനിക്ക് ഇനി പുതിയൊരു തുടക്കമാണ് വേണ്ടതെന്ന് സ്ഥാനമൊഴിഞ്ഞുകൊണ്ട് വിന്റര്കോക്ക് പറഞ്ഞു.
 | 

മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ പിഴവ്; ഫോക്‌സ് വാഗണ്‍ തലവന്‍ രാജിവച്ചു

ബെര്‍ലിന്‍: മലിനീകരണ നിയന്ത്രണ സംവിധാനത്തിലെ പിഴവു മൂലം പതിനൊന്ന് മില്യണ്‍ കാറുകള്‍ സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നില്ലെന്ന വെളിപ്പെടുത്തലിനേത്തുടര്‍ന്ന് ഫോക്‌സ്‌വാഗണ്‍ ചീഫ് എക്‌സിക്യൂട്ടീവ് മാര്‍ട്ടിന്‍ വിന്റര്‍കോണ്‍ രാജിവച്ചു. മലിനീകരണത്തോത് അളക്കുന്ന ടെസ്റ്റുകളില്‍ നടന്ന ക്രമക്കേടുകളില്‍ താന്‍ പങ്കാളിയല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് വിന്റര്‍കോണ്‍ രാജിവച്ചത്. കാറുകളിലെ സാങ്കേതിക തകരാറുകള്‍ ഓട്ടോമോട്ടീവ് വ്യവസായ മേഖലയിലെ ഏറ്റവും വലിയ നിയമ നടപടികളിലേക്ക് നീങ്ങുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. കമ്പനിക്ക് ഇനി പുതിയൊരു തുടക്കമാണ് വേണ്ടതെന്ന് സ്ഥാനമൊഴിഞ്ഞുകൊണ്ട് വിന്റര്‍കോക്ക് പറഞ്ഞു.

ഡീസല്‍ കാറുകളിലെ എമിഷന്‍ ടെസ്റ്റുകളില്‍ ഉപയോഗിച്ച മലിനീകരണ നിയന്ത്രണ ഉപകരണം പരാജയമാണെന്ന് അമേരിക്കന്‍ പരിസിഥിതി സംരക്ഷണ ഏജന്‍സിയാണ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്. ഇതോടെ ഈ ഉപകരണം ഉപയോഗിക്കുന്ന ലക്ഷക്കണക്കിന് ഫോക്‌സ് വാഗണ്‍ ,ഔഡി വാഹനങ്ങള്‍ തിരികെ വിളിക്കേണ്ടി വരും. ലക്ഷക്കണക്കിന് ഉപഭോക്താക്കളില്‍ നിന്നുള്ള നിയമ നടപടികളും കമ്പനി നേരിടേമ്ടി വരും. യൂറോപ്പിലും ഫോക്‌സ്‌വാഗണ്‍ ഇത്തരം കൃത്രിമത്വം നടത്തിയതായി തെളിഞ്ഞാല്‍ യുകെയിലെ ഉപഭോക്താക്കള്‍ക്കും നഷ്ടപരിഹാരം ആവശ്യപ്പെടാമെന്ന് ലെയ് ഡേ എന്ന നിയമസ്ഥാപനം അറിയിച്ചു.

അമേരിക്കയിലും കാനഡയിലുമായി നിരവധി കേസുകള്‍ കമ്പനിക്കെതിരേ നിലവില്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പ്രമുഖ നിയമ സ്ഥാപനങ്ങളാണ് ഇവ കൈകാര്യം ചെയ്യുന്നത്. സ്വകാര്യ വ്യക്തികള്‍ നല്‍കിയ പരാതികള്‍ ജര്‍മനിയിലെ പബ്ലിക് പ്രോസിക്യൂട്ടര്‍മാര്‍ പരിശോധിച്ചു വരികയാണ്. യുഎസ് നീതിന്യായ വകുപ്പും ന്യൂയോര്‍ക്ക് അറ്റോര്‍ണി ജനറലും ക്രിമിനല്‍ അന്വേഷണം ഇക്കാര്യത്തില്‍ ആരംഭിച്ചു കഴിഞ്ഞു. പതിനൊന്ന് മില്യണ്‍ കാറുകളില്‍ മോശം ഉപകരണം ഘടിപ്പിച്ചിട്ടുണ്ടെന്ന് ഫോക്‌സ്‌വാഗണ്‍ അധികൃതര്‍ വ്യക്തമാക്കി. പിഴവ് മനസിലാക്കിയതിനാല്‍ തകരാര്‍ പരിഹരിക്കുന്നതിന് 4.8 ബില്യന്‍ പൗണ്ട് നീക്കി വച്ചിട്ടുണ്ടെന്നും കമ്പനി അറിയിച്ചു.

ആരോപണങ്ങളേത്തുടര്‍ന്ന് ഫോക്‌സ്‌വാഗണിന്റെ വിപണി മൂല്യം ഇടിഞ്ഞിരുന്നു. ഇരിപത്തഞ്ച് ബില്യന്‍ യൂറോയുടെ ഇടിവാണ് രേഖപ്പെടുത്തിയത്. ചീഫ് എക്‌സിക്യൂട്ടീവിന്റെ രാജിയേത്തുടര്‍ന്ന് അഞ്ച് ശതമാനം ഇടിവ് കൂടി കമ്പനിക്ക് ഉണ്ടായതായും കണക്കുകള്‍ സൂചിപ്പിക്കുന്നു.