ടാംപോണ്‍ വാങ്ങാന്‍ പണമില്ല; യുകെയിലെ ദരിദ്രരായ സ്ത്രീകള്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

മിഡില്ബറോയിലെ ഭക്ഷ്യ സംഭരണ കേന്ദ്രത്തിലെ വനിതാ ജോലിക്കാരുടെ ആരോഗ്യ പ്രശ്നത്തിലേക്ക് വിരല്ചൂണ്ടുന്ന റിപ്പോര്ട്ട് പുറത്തുവന്നു. ആരോഗ്യ സംരക്ഷണത്തിനു വേണ്ട സാധനങ്ങള് ഇല്ലാത്തതിനാല് വനിതകള് ന്യൂസ് പേപ്പറുകളും കര്ചീഫുകളും പകരം ഉപയോഗിക്കുന്നതായാണ് നോര്ത്ത് ഈസ്റ്റിലെ മിഡില് ബറോയിലുള്ള ദുര്ഹാം കൗണ്ടിയിലെ ഭക്ഷ്യ സംഭരണ കേന്ദ്രത്തിന്റെ സംഘാടകര് ആരോപിക്കുന്നത്.
 | 

ടാംപോണ്‍ വാങ്ങാന്‍ പണമില്ല; യുകെയിലെ ദരിദ്രരായ സ്ത്രീകള്‍ പത്രക്കടലാസുകള്‍ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍

ലണ്ടന്‍: മിഡില്‍ബറോയിലെ ഭക്ഷ്യ സംഭരണ കേന്ദ്രത്തിലെ വനിതാ ജോലിക്കാരുടെ ആരോഗ്യ പ്രശ്‌നത്തിലേക്ക് വിരല്‍ചൂണ്ടുന്ന റിപ്പോര്‍ട്ട് പുറത്തുവന്നു. ആരോഗ്യ സംരക്ഷണത്തിനു വേണ്ട സാധനങ്ങള്‍ ഇല്ലാത്തതിനാല്‍ വനിതകള്‍ ന്യൂസ് പേപ്പറുകളും കര്‍ചീഫുകളും പകരം ഉപയോഗിക്കുന്നതായാണ് നോര്‍ത്ത് ഈസ്റ്റിലെ മിഡില്‍ ബറോയിലുള്ള ദുര്‍ഹാം കൗണ്ടിയിലെ ഭക്ഷ്യ സംഭരണ കേന്ദ്രത്തിന്റെ സംഘാടകര്‍ ആരോപിക്കുന്നത്.
ഡാര്‍ലിങ്ടണ്‍ സാല്‍വേഷന്‍ ആര്‍മി സന്നദ്ധ സേവകരാണ് ആര്‍ത്തവ സമയത്ത് വൃത്തിയുള്ള നാപ്കിനുകളും ടാംപോണുകളും ഉപയോഗിക്കേണ്ട സ്ഥാനത്ത് വൃത്തിഹീനമായ പഴയ സോക്‌സുകളും പത്രക്കടലാസുകളും ഉപയോഗിക്കേണ്ടിവരുന്നതെന്ന് പറഞ്ഞു. ടാംപോണുകള്‍ വാങ്ങാന്‍ ത്രാണിയില്ലാത്തതാണ് കാരണമെന്നും സഹായം തേടാന്‍ അവര്‍ക്ക് നാണക്കേടാണെന്നും സന്നദ്ധ പ്രവര്‍ത്തകര്‍ പറയുന്നു.

ഭക്ഷ്യ സംഭരണ കേന്ദ്രം ഇപ്പോള്‍ സൗജന്യമായി ഇത്തരം സാധനങ്ങള്‍ വിതരണം ചെയ്യാനാരംഭിച്ചിട്ടുണ്ട്. വനിതകളുടെ ആരോഗ്യം സമൂഹത്തിന് എത്ര വിലപ്പെട്ടതാണെന്ന് ബോധവല്‍ക്കരിക്കുന്നുമുണ്ട്. ശുചിത്വമുള്ള സാനിട്ടറി നാപ്കിനും മറ്റും ഉപയോഗിച്ചില്ലെങ്കില്‍ അണുബാധയുണ്ടാവാനും അതു കാരണമാകുമെന്നും വ്യക്തമാക്കപ്പെടുന്നു. സാധാരണ ഒരു വനിത അവരുടെ ജീവിതത്തില്‍ 11,000 ടാംപോണുകള്‍ വാങ്ങുന്നു എന്നതാണ് കണക്ക്. ടെസ്‌കോയില്‍ 20 എണ്ണമുള്ള ടാമ്പക്‌സ് പെട്ടിക്ക് 3.14 പൗണ്ടാണ് വില. അതായത് ഒരു വനിത അവരുടെ ജീവിതത്തില്‍ ടാംപോണ്‍ വാങ്ങാന്‍ മാത്രം 38 ഫുള്‍ വര്‍ക്കിംഗ് ഡേയ്‌സില്‍ ജോലി ചെയ്യേണ്ടിവരുന്നു.

21-ാം നൂറ്റാണ്ടിലെ ബ്രിട്ടണിലും ഇത്തരം സംഭവങ്ങള്‍ ഉണ്ടായതില്‍ തനിക്ക് അത്ഭുതമുണ്ടെന്ന് ഭക്ഷ്യ സംഭരണ കേന്ദ്രം നടത്തിപ്പുകാരന്‍ മേജര്‍ കോളിന്‍ ബ്രാഡ്‌ഷോ പറഞ്ഞു. സര്‍ക്കാരിന്റെ ശ്രദ്ധ ഇത്തരം സംഭവങ്ങളിലേക്ക് ആകര്‍ഷിക്കാനും ആരോഗ്യ സംരക്ഷണ സാധനങ്ങള്‍ പാവപ്പെട്ടവര്‍ക്ക് ലഭ്യമാക്കാനും ക്യാംപെയിന്‍ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. അതുപോലെ വിടില്ലാത്തവര്‍ക്ക് ആരോഗ്യ സാധനങ്ങള്‍ നല്‍കാന്‍ സര്‍ക്കാരിനെ നിര്‍ബന്ധമാക്കാന്‍ ഹോം ലെസ് പീരിയഡ് എന്ന ക്യാംപെയിനും നടത്തും. ഇത്തരക്കാര്‍ക്ക് ഇപ്പോള്‍ സര്‍ക്കാര്‍ സൗജന്യമായി ഗര്‍ഭനിരോധന ഉറകള്‍ വിതരണം ചെയ്തുവരുന്നുണ്ട്.
ടാംപോണിനും പീരിയഡ് പാഡിനും ഏര്‍പ്പെടുത്തിയ നികുതി പിന്‍വലിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്.