ഫെബ്രുവരി 8 മുതല്‍ നിങ്ങള്‍ക്ക് ജിമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കാനായേക്കില്ല; കാരണം ഇതാണ്

ഫെബ്രുവരി 8-ാം തിയതി മുതല് ജിമെയില് സേവനങ്ങള് ചിലപ്പോള് നിങ്ങളുടെ കമ്പ്യൂട്ടറില് ലഭിക്കാതെ വരുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്. വിന്ഡോസ് എക്സ്പി, വിസ്റ്റ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്ക്കാണ് മുന്നറിയിപ്പ്. ഈ കമ്പ്യൂട്ടറുകളില് ഉപയോഗിക്കുന്ന ക്രോം ബ്രൗസര് 53നും താഴേക്കുള്ള വേര്ഷനുകളിലും ജിമെയില് ഇനി ലഭ്യമാവില്ല.
 | 

ഫെബ്രുവരി 8 മുതല്‍ നിങ്ങള്‍ക്ക് ജിമെയില്‍ സേവനങ്ങള്‍ ഉപയോഗിക്കാനായേക്കില്ല; കാരണം ഇതാണ്

ഫെബ്രുവരി 8-ാം തിയതി മുതല്‍ ജിമെയില്‍ സേവനങ്ങള്‍ ചിലപ്പോള്‍ നിങ്ങളുടെ കമ്പ്യൂട്ടറില്‍ ലഭിക്കാതെ വരുമെന്ന മുന്നറിയിപ്പുമായി ഗൂഗിള്‍. വിന്‍ഡോസ് എക്‌സ്പി, വിസ്റ്റ ഓപ്പറേറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നവര്‍ക്കാണ് മുന്നറിയിപ്പ്. ഈ കമ്പ്യൂട്ടറുകളില്‍ ഉപയോഗിക്കുന്ന ക്രോം ബ്രൗസര്‍ 53നും താഴേക്കുള്ള വേര്‍ഷനുകളിലും ജിമെയില്‍ ഇനി ലഭ്യമാവില്ല.

എക്‌സ്പി, വിസ്റ്റ എന്നീ ഒഎസുകള്‍ മൈക്രോസോഫ്റ്റ് നിര്‍ത്തിയതിനാല്‍ ഇവയില്‍ ഉപയോഗിക്കുന്ന ബ്രൗസറുകള്‍ സുരക്ഷാ ഭീഷണിയെ നേരിടുന്നുണ്ട്. ഇതാണ് ഇത്തരം ബ്രൗസറുകളില്‍ ജിമെയില്‍ സേവനങ്ങള്‍ നല്‍കുന്നത് നിര്‍ത്താന്‍ ഗൂഗിളിനെ പ്രേരിപ്പിക്കുന്നത്. ക്രോം ബ്രൗസറിന്റെ 49-ാമത് വേര്‍ഷനാണ് ഈ ഒഎസുകളില്‍ ഉപയോഗിക്കാവുന്നത്. 2015ലാണ് മൈക്രോസോഫ്റ്റ് ഈ ഒഎസുകള്‍ക്കുള്ള സാങ്കേതിക സഹായം അവസാനിപ്പിച്ചത്. കൂടുതല്‍ സുരക്ഷിതമായതും ആധുനികമായതുമായ ഒഎസുകളിലേക്ക് മാറണമെന്ന് ഗൂഗിള്‍ ഉപയോക്താക്കളോട് ആവശ്യപ്പെട്ടു.

പഴയ ഒഎസില്‍ തുടരുന്നവര്‍ക്കുള്ള സേവനങ്ങള്‍ എന്നാല്‍ പൂര്‍ണ്ണമായും നിര്‍ത്തിയേക്കില്ലെന്നും സൂചനയുണ്ട്. അടിസ്ഥാന എച്ച്ടിഎംഎല്‍ വേര്‍ഷനില്‍ ജിമെയില്‍ ഉപയോഗിക്കാനുള്ള സൗകര്യം ഇവര്‍ക്ക് ലഭിച്ചേക്കും.