ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാത്ത സക്കര്‍ബര്‍ഗിനെ പ്ലിംഗിച്ച് സ്റ്റീഫന്‍ ഹോക്കിംഗ്; ചോദ്യവുമായി ടെര്‍മിനേറ്ററും

ന്യൂയോര്ക്ക്: ആരാധകരുമായി സംവദിക്കാന് ഫേസ്ബുക്കിലെത്തിയ മാര്ക്ക് സക്കര്ബര്ഗിനെ കാത്തിരുന്നത് പ്രമുഖരുടെ നിര. ആസ്ക് മി എനിതിംഗ് എന്ന സെഷനിലാണ് പ്രമുഖ ഊര്ജ്ജ തന്ത്രജ്ഞന് സ്റ്റീഫന് ഹോക്കിംഗും ടെര്മിനേറ്റര് ആര്നോള്ഡ് ഷ്വാര്സെനഗറും ചോദ്യങ്ങളുമായെത്തിയത്. എന്തും ചോദിക്കാമെന്ന പരിപാടിയില് സക്കര്ബര്ഗിനു മുന്നില് കുസൃതിച്ചോദ്യവുമായെത്തിയ ഹോക്കിംഗാണ് ആരാധകരെ രസിപ്പിച്ചത്. ഗുരുത്വാകര്ഷണത്തിന് ഒരു ഏകീകൃത സിദ്ധാന്തം പറഞ്ഞു തരാമോ എന്നായിരുന്നു ഹോക്കിംഗ് ചോദിച്ചത്. നല്ല ചോദ്യമെന്ന് പറഞ്ഞ് ഒഴിഞ്ഞ സക്കര്ബര്ഗ് വ്യക്തികളേക്കുറിച്ചുള്ള ചോദ്യങ്ങളാണ് താന് ഇഷ്ടപ്പെടുന്നതെന്ന് മറുപടി നല്കി. രോഗങ്ങളെങ്ങനെയാണ് മാറുന്നത്, തലച്ചോര് എങ്ങനെ പ്രവര്ത്തിക്കുന്നു
 | 

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാത്ത സക്കര്‍ബര്‍ഗിനെ പ്ലിംഗിച്ച് സ്റ്റീഫന്‍ ഹോക്കിംഗ്; ചോദ്യവുമായി ടെര്‍മിനേറ്ററും

ന്യൂയോര്‍ക്ക്: ആരാധകരുമായി സംവദിക്കാന്‍ ഫേസ്ബുക്കിലെത്തിയ മാര്‍ക്ക് സക്കര്‍ബര്‍ഗിനെ കാത്തിരുന്നത് പ്രമുഖരുടെ നിര. ആസ്‌ക് മി എനിതിംഗ് എന്ന സെഷനിലാണ് പ്രമുഖ ഊര്‍ജ്ജ തന്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിംഗും ടെര്‍മിനേറ്റര്‍ ആര്‍നോള്‍ഡ് ഷ്വാര്‍സെനഗറും ചോദ്യങ്ങളുമായെത്തിയത്. എന്തും ചോദിക്കാമെന്ന പരിപാടിയില്‍ സക്കര്‍ബര്‍ഗിനു മുന്നില്‍ കുസൃതിച്ചോദ്യവുമായെത്തിയ ഹോക്കിംഗാണ് ആരാധകരെ രസിപ്പിച്ചത്. ഗുരുത്വാകര്‍ഷണത്തിന് ഒരു ഏകീകൃത സിദ്ധാന്തം പറഞ്ഞു തരാമോ എന്നായിരുന്നു ഹോക്കിംഗ് ചോദിച്ചത്. നല്ല ചോദ്യമെന്ന് പറഞ്ഞ് ഒഴിഞ്ഞ സക്കര്‍ബര്‍ഗ് വ്യക്തികളേക്കുറിച്ചുള്ള ചോദ്യങ്ങളാണ് താന്‍ ഇഷ്ടപ്പെടുന്നതെന്ന് മറുപടി നല്‍കി. രോഗങ്ങളെങ്ങനെയാണ് മാറുന്നത്, തലച്ചോര്‍ എങ്ങനെ പ്രവര്‍ത്തിക്കുന്നു തുടങ്ങിയ ചോദ്യങ്ങളാണ് താന്‍ പ്രതീക്ഷിക്കുന്നതെന്നും സക്കര്‍ബര്‍ഗ് കുറിച്ചു.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാത്ത സക്കര്‍ബര്‍ഗിനെ പ്ലിംഗിച്ച് സ്റ്റീഫന്‍ ഹോക്കിംഗ്; ചോദ്യവുമായി ടെര്‍മിനേറ്ററും

പോപ്പിനും പ്രസിഡന്റിനും വരെ വ്യായാമത്തിന് സമയമുള്ളപ്പോള്‍ പുതു തലമുറക്ക് ഇതിന് സമയമില്ലാത്തെന്തെന്ന സംശയവുമായാണ് ആര്‍നോള്‍ഡ് ഷ്വാര്‍സെനഗര്‍ എത്തിയത്. ലോകത്തെ ഏറ്റവും തിരക്കേറിയ മനുഷ്യനായ മാര്‍ക്കിന്റെ വ്യായാമത്തേക്കുറിച്ച് ചോദിക്കാനും ടെര്‍മിനേറ്റര്‍ മറന്നില്ല. ആഴ്ചയില്‍ മൂന്നു തവണയെങ്കിലും വര്‍ക്ക് ഔട്ട് ചെയ്യാറുണ്ടെന്നായിരുന്നു ഇതിന് ലഭിച്ച മറുപടി.

ആരാധകരുടെ ചോദ്യങ്ങള്‍ക്ക് കാത്ത സക്കര്‍ബര്‍ഗിനെ പ്ലിംഗിച്ച് സ്റ്റീഫന്‍ ഹോക്കിംഗ്; ചോദ്യവുമായി ടെര്‍മിനേറ്ററും

ആസ്‌ക് മീ എനിതിംഗ് സെഷന്‍ ഒരു മണിക്കൂര്‍ നീണ്ടു നിന്നു. സമൂഹം എന്തു ചിന്തിക്കുന്നു എന്നു മനസിലാക്കാനായിരുന്നു ഈ സെഷന്‍ എന്ന് സക്കര്‍ബര്‍ഗ് കുറിച്ചിരുന്നു. സക്കര്‍ബര്‍ഗിന്റെ ടൈംലൈനില്‍ എഎംഎ ഫോര്‍മാറ്റിലായിരുന്നു ചോദ്യോത്തര പരിപാടി.