സഹപ്രവര്‍ത്തകന്റെ കണ്ണിന് മാരകമായി മുറിവേല്‍പ്പിച്ച ഏഷ്യന്‍ വംശജന് 5 വര്‍ഷം തടവ്

സഹപ്രവര്ത്തകന്റെ കണ്ണിന് മാരകമായി പരിക്കേല്പ്പിച്ച ഏഷ്യന് വംശജന് ബഹ്റൈന് കോടതി 5 വര്ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിയുടെ ആക്രമണത്തില് പരിക്കേറ്റയാളും ഏഷ്യന് വംശജനാണ്. ഇവരെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള് കോടതി പുറത്തുവിട്ടിട്ടില്ല.
 | 
സഹപ്രവര്‍ത്തകന്റെ കണ്ണിന് മാരകമായി മുറിവേല്‍പ്പിച്ച ഏഷ്യന്‍ വംശജന് 5 വര്‍ഷം തടവ്

മനാമ: സഹപ്രവര്‍ത്തകന്റെ കണ്ണിന് മാരകമായി പരിക്കേല്‍പ്പിച്ച ഏഷ്യന്‍ വംശജന് ബഹ്‌റൈന്‍ കോടതി 5 വര്‍ഷം തടവ് ശിക്ഷ വിധിച്ചു. ശിക്ഷാ കാലവധിക്ക് ശേഷം പ്രതിയെ നാടുകടത്താനും കോടതി ഉത്തരവിട്ടിട്ടുണ്ട്. പ്രതിയുടെ ആക്രമണത്തില്‍ പരിക്കേറ്റയാളും ഏഷ്യന്‍ വംശജനാണ്. ഇവരെക്കുറിച്ചുള്ള വ്യക്തി വിവരങ്ങള്‍ കോടതി പുറത്തുവിട്ടിട്ടില്ല.

ജോലിക്കിടെ രണ്ട് തൊഴിലാളികള്‍ തമ്മിലുണ്ടായ തര്‍ക്കമാണ് ഒരാളുടെ കാഴ്ച്ച ശക്തി നഷ്ട്ടപ്പെടാന്‍ കാരണമായത്. ഇരുവരും തമ്മില്‍ തര്‍ക്കത്തിലേര്‍പ്പെടുകയും പ്രതി കൈയ്യിലുണ്ടായിരുന്നു മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച് മറ്റെയാളുടെ കണ്ണിന് പരിക്കേല്‍പ്പിക്കുകയായിരുന്നു. പരിക്കേറ്റയാള്‍ക്ക് 65 ശതമാനം കാഴ്ച്ച ശക്തി നഷ്ടപ്പെടുകയും ചെയ്തു. പ്രതി അപ്പീല്‍ കോടതിയെ സമീപിക്കുമെന്നാണ് സൂചന. തൊഴിലിടങ്ങളിലുണ്ടാവുന്ന അനിഷ്ട സംഭവങ്ങള്‍ ഒഴിവാക്കാന്‍ കമ്പനി അധികൃതര്‍ കൂടുതല്‍ ശ്രദ്ധ ചെലുത്തണമെന്ന് കോടതി നിരീക്ഷിച്ചു.