മലയാളി ഡോക്ടര്‍മാര്‍ ബഹ്‌റൈനില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

മലയാളി ഡോക്ടര്മാര് ബഹ്റൈനിലെ ഫ്ലാറ്റില് മരിച്ച നിലയില് കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഷാമിലീന സലീം എന്നിവരാണ് മരിച്ചത്. ഇരുവരും ബഹ്റൈനില് ഡോക്ടറാണ്. വിഷം ഉള്ളില്ച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം സല്മാനിയ ആശുപത്രി മോര്ച്ചറിയില് സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റര് ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 | 

മലയാളി ഡോക്ടര്‍മാര്‍ ബഹ്‌റൈനില്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് സൂചന

മനാമ: മലയാളി ഡോക്ടര്‍മാര്‍ ബഹ്‌റൈനിലെ ഫ്‌ലാറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട റാന്നി എരുമേലി സ്വദേശി ഇബ്രാഹിം രാജ, ഭാര്യാ സഹോദരന്റെ ഭാര്യയും കൊല്ലം സ്വദേശിയുമായ ഷാമിലീന സലീം എന്നിവരാണ് മരിച്ചത്. ഇരുവരും ബഹ്‌റൈനില്‍ ഡോക്ടറാണ്. വിഷം ഉള്ളില്‍ച്ചെന്നാണ് മരണം സംഭവിച്ചിരിക്കുന്നത്. മൃതദേഹം സല്‍മാനിയ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇരുവരും ആത്മഹത്യ ചെയ്തതാണെന്നാണ് സൂചന. എന്നാല്‍ ഇക്കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടില്ല. മൃതദേഹം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്യാനുള്ള കാരണം വ്യക്തമല്ല. മരണവിവരമറിഞ്ഞ് പ്രവാസി സംഘടനാ നേതാക്കള്‍ ആശുപത്രിയിലെത്തി ചേര്‍ന്നിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ മരണ കാരണം വ്യക്തമാവുമെന്നാണ് കരുതുന്നത്.