ഇത് പോള്‍ സേവ്യര്‍; ഓര്‍മ നശിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു; ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഗള്‍ഫ് മലയാളി ഉറ്റവരുടെ അടുത്തേക്ക്

ഏഴ് വര്ഷങ്ങള്ക്ക് മുന്പ് ബഹ്റൈനില് കാണാതായ പ്രവാസി മലയാളി ഉറ്റവരെ കണ്ടെത്തി. ഒരു അപകടത്തില്പ്പെട്ട് ഇയാളുടെ ഓര്മ നശിച്ചിരുന്നു. സന്നദ്ധ പ്രവര്ത്തകരുടെയും സമൂഹ മാധ്യമങ്ങളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊച്ചി പള്ളുരുത്തി സ്വദേശിയായ പോള് സേവ്യറിന്റെ ഉറ്റവരെ കണ്ടെത്താന് കഴിഞ്ഞത്. 2001ല് ബഹ്റൈനില് വെച്ച് സംഭവിച്ച അപകടത്തിലാണ് പോള് സേവ്യറിന് ഓര്മ നഷ്ടമാകുന്നത്. കുടുംബത്തെക്കുറിച്ചുള്ള യതൊരു വിവരവും പോളില് നിന്ന് ആശുപത്രി അധികൃതര്ക്ക് ലഭിക്കാതിരുന്നതോടെ ഇയാള് അനാഥനായി മാറി.
 | 

ഇത് പോള്‍ സേവ്യര്‍; ഓര്‍മ നശിച്ച പ്രവാസിയെ തിരിച്ചറിഞ്ഞു; ഏഴ് വര്‍ഷത്തെ കാത്തിരിപ്പിന് ശേഷം ഗള്‍ഫ് മലയാളി ഉറ്റവരുടെ അടുത്തേക്ക്

മനാമ: ഏഴ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹ്‌റൈനില്‍ കാണാതായ പ്രവാസി മലയാളി ഉറ്റവരെ കണ്ടെത്തി. ഒരു അപകടത്തില്‍പ്പെട്ട് ഇയാളുടെ ഓര്‍മ നശിച്ചിരുന്നു. സന്നദ്ധ പ്രവര്‍ത്തകരുടെയും സമൂഹ മാധ്യമങ്ങളുടെയും സഹായത്തോടെ നടത്തിയ അന്വേഷണത്തിലാണ് കൊച്ചി പള്ളുരുത്തി സ്വദേശിയായ പോള്‍ സേവ്യറിന്റെ ഉറ്റവരെ കണ്ടെത്താന്‍ കഴിഞ്ഞത്. 2001ല്‍ ബഹ്‌റൈനില്‍ വെച്ച് സംഭവിച്ച അപകടത്തിലാണ് പോള്‍ സേവ്യറിന് ഓര്‍മ നഷ്ടമാകുന്നത്. കുടുംബത്തെക്കുറിച്ചുള്ള യതൊരു വിവരവും പോളില്‍ നിന്ന് ആശുപത്രി അധികൃതര്‍ക്ക് ലഭിക്കാതിരുന്നതോടെ ഇയാള്‍ അനാഥനായി മാറി.

1978ല്‍ പതിനെട്ടാം വയസ്സില്‍ കപ്പല്‍മാര്‍ഗ്ഗമാണ് പൊന്നപ്പന്‍ എന്നറിയപ്പെടുന്ന പോള്‍ സേവ്യര്‍ ബഹ്‌റൈനിലെത്തുന്നത്. ഹോട്ടലുകളിലും സ്‌പോണ്‍സറുടെ വീടുകളിലുമൊക്കെ ജോലി ചെയ്താണ് പോള്‍ കുടുംബം പോറ്റിയിരുന്നത്. 2001വരെ കുടുംബവുമായി ബന്ധപ്പെട്ടിരുന്നു. എന്നാല്‍ അപകടം ഇയാളുടെ ജീവിതത്തെ മാറ്റി മറിച്ചു. നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പൊന്നപ്പന്റെ മാതാവും അനുജനും മരണപ്പെട്ടിരുന്നു. സാമ്പത്തികമായി ഏറെ പിന്നോക്കം നില്‍ക്കുന്ന ഇയാളുടെ കുടുംബം ഏറെ ബുദ്ധിമുട്ടിയാണ് ഇപ്പോള്‍ ജീവിക്കുന്നത്.

ഭാര്യയും രണ്ടു കുട്ടികളും പിന്നെ ഭാര്യ ഉപേക്ഷിച്ച ഒരു ജേഷ്ഠനുമാണ് വീട്ടിലുള്ളത്. ഓര്‍മയില്ലാത്ത, പരസഹായം ആവശ്യമുളള പോള്‍ കൂടി വീട്ടിലെത്തുമ്പോള്‍ കാര്യങ്ങള്‍ കൂടുതല്‍ പ്രതിസന്ധിയിലാകും. പക്ഷേ ഇത്രയും കാലമായി വിവരമൊന്നുമില്ലാതിരുന്ന പോളിനെ തിരികെ ലഭിച്ച സന്തോഷത്തിലാണ് ബന്ധുക്കളും കുടുംബവും. ഇപ്പോള്‍ ബഹ്‌റൈനിലെ മുഹറഖ് കാനൂ ജെറിയാട്രിക് ആശുപത്രിയില്‍ ചികിത്സയിലാണ് പോള്‍. ഇയാള്‍ എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങള്‍ നടത്തിവരികയാണ്.