ബ്രിട്ടണിലെ സ്‌കൂളിൽ മലയാളം പാഠ്യവിഷയമാകുന്നു

നമ്മുടെ ശ്രേഷ്ഠ ഭാഷ കടൽ കടന്നും വളരുന്നു. മലയാളി അസോസിയേഷനുകളുടെ ദീർഘനാളത്തെ പ്രവർത്തനഫലമായാണ് ഇത്. ഇന്നലെ മുതലാണ് ഈസ്റ്റ്ഹാമിലെ ഹേർട്ട് ലീ സ്കൂളിൽ മലയാളം പഠന വിഷയമാക്കിയത്. വൻ ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്കൂൾ അധികൃതർ മലയാള ഭാഷയെ വരവേറ്റത്. ഓണത്തെക്കുറിച്ചാണ് മലയാളത്തിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്.
 | 
ബ്രിട്ടണിലെ സ്‌കൂളിൽ മലയാളം പാഠ്യവിഷയമാകുന്നു

ലണ്ടൻ : നമ്മുടെ ശ്രേഷ്ഠ ഭാഷ കടൽ കടന്നും വളരുന്നു. മലയാളി അസോസിയേഷനുകളുടെ ദീർഘനാളത്തെ പ്രവർത്തനഫലമായാണ് ഇത്. ഇന്നലെ മുതലാണ് ഈസ്റ്റ്ഹാമിലെ ഹേർട്ട് ലീ സ്‌കൂളിൽ മലയാളം പഠന വിഷയമാക്കിയത്. വൻ ആഘോഷങ്ങളുടെ അകമ്പടിയോടെയാണ് സ്‌കൂൾ അധികൃതർ മലയാള ഭാഷയെ വരവേറ്റത്. ഓണത്തെക്കുറിച്ചാണ് മലയാളത്തിലൂടെ കുട്ടികളെ പഠിപ്പിക്കുന്നത്.

ഓണത്തിന്റെ ഐതിഹ്യങ്ങൾ വിവരിച്ച് കൊണ്ട് നടന്ന ആഘോഷങ്ങളും ഏറെ ശ്രദ്ധേയമായിരുന്നു. അധ്യാപകരും വിദ്യാർത്ഥികളും രക്ഷകർത്താക്കളും ചേർന്ന് നടത്തിയ ആഘോഷങ്ങൾ ഒരു മണിക്കൂർ നീണ്ടു.

നേരത്തെ തന്നെ ബ്രിട്ടണിൽ ഏറ്റവും അധികം വളരുന്ന ഭാഷ എന്ന നിലയിൽ ബ്രിട്ടീഷ് സെൻസസ് ബുക്കിലും മലയാളം ഇടം നേടിയിരുന്നു. ഫ്രഞ്ചും സ്പാനിഷും അടക്കമുളള പ്രമുഖ യൂറോപ്യൻ ഭാഷകൾക്കൊപ്പമാണ് സപ്തഭാഷ നിഘണ്ടുവിൽ മലയാളവും ഇടം പിടിച്ചത്.