യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ധാരണ

അംഗ രാജ്യങ്ങള്ക്ക് അഭയാര്ത്ഥികളെ ഉള്ക്കൊള്ളുന്നതില് ക്വോട്ട സമ്പ്രദായം ഏര്പ്പെടുത്താന് യൂറോപ്യന് യൂണിയന് നിര്ദേശം. യൂറോപ്പിലെത്തിയ 1,20,000 അഭയാര്ത്ഥികളെ തുല്യമായി യൂറോപ്യന് യൂണിയന് രാജ്യങ്ങളില് വീതിക്കാനാണ് നിര്ദേശം.
 | 
യൂറോപ്പിലെത്തിയ അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കാന്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ ധാരണ

ബ്രസല്‍സ്: അംഗ രാജ്യങ്ങള്‍ക്ക് അഭയാര്‍ത്ഥികളെ ഉള്‍ക്കൊള്ളുന്നതില്‍ ക്വോട്ട സമ്പ്രദായം ഏര്‍പ്പെടുത്താന്‍ യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശം. യൂറോപ്പിലെത്തിയ 1,20,000 അഭയാര്‍ത്ഥികളെ തുല്യമായി യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ വീതിക്കാനാണ് നിര്‍ദേശം. എന്നാല്‍ ഈ തീരുമാനത്തെ നാല് അംഗ രാജ്യങ്ങള്‍ എതിര്‍ത്തു. ഇത്തരം തീരുമാനം പതിവില്ലാത്തതാണെന്നും ഇത് തങ്ങളുടെ പരമാധിതകാരത്തിനു നേരേയുള്ള കൈകടത്തലാണെന്നും എതിര്‍ത്തു വോട്ട് ചെയ്ത ചെക്ക് റിപ്പബ്ലിക്, സ്ലോവാകിയ, ഹംഗറി, റൊമേനിയ എന്നീ രാജ്യങ്ങള്‍ പറഞ്ഞു.

എന്നാല്‍ യൂറോപ്പ് നേരിടുന്ന എക്കാലത്തേയും വലിയ അഭയാര്‍ത്ഥി പ്രവാഹത്തെ കൈകാര്യം ചെയ്യാന്‍ എടുത്ത ഏറ്റവും മിതച്ച തീരുമാനമാണ് ഇതെന്നായിരുന്നു ചില എന്‍ജിഒകളും ഇമിഗ്രേഷന്‍ വിദഗ്ദ്ധരും അഭിപ്രായപ്പെട്ടത്. ഇന്ന് ബ്രസല്‍സില്‍ നടക്കുന്ന യൂറോപ്യന്‍ .ൂണിയന്‍ നേതാക്കളുടെ യോഗത്തില്‍ ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ നടക്കും. രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ ഒരു പൊതു തീരുമാനത്തിലെത്തിച്ചേരാത്തതിനാല്‍ പ്രതിസന്ധിക്ക് പെട്ടെന്ന് പരിഹാരം ഉണ്ടാകുമോ എന്ന കാര്യത്തില്‍ ആശങ്കകളും നിലവിലുണ്ട്.

അഭയാര്‍ത്ഥി പ്രശ്‌നം പരിഹരിക്കാന്‍ ഓരോ രാജ്യങ്ങളും വ്യത്യസ്ത വഴികളാണ് തേടുന്നത്. ചിലര്‍ തങ്ങളുടെ അതിര്‍ത്തികള്‍ അഭയാര്‍ത്ഥികള്‍ക്കു മുമ്പില്‍ അടയ്ക്കുന്നു. അതിര്‍ത്തികളില്‍ സംഘര്‍ഷഭരിതമായ അന്തരീക്ഷമാണ് നിലവിലുള്ളത്. ഇത് യൂറോപ്യന്‍ രാജ്യങ്ങള്‍ക്കിടയിലെ ഐക്യത്തെ ബാധിക്കുമെന്ന് ഐക്യരാഷ്ട്രസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനു പിന്നാലെയാണ് അഭയാര്‍ത്ഥികളെ പങ്കിട്ടെടുക്കാനുള്ള തീരുമാനത്തിലേക്ക് യൂറോപ്യന്‍ രാജ്യങ്ങളിലെ വിദേശകാര്യമന്ത്രിമാരുടെ യോഗം എത്തിച്ചേര്‍ന്നത്. അഭയാര്‍ത്ഥി വിഷയത്തില്‍ ഒരു പൊതുനയം രൂപീകരിക്കുന്നതിന്റെ ആദ്യ പടിയായാണ് ഇത് കണക്കാക്കപ്പെടുന്നത്.

നിര്‍ബന്ധിത ക്വോട്ടയെ നാലു രാജ്യങ്ങള്‍ എതിര്‍ത്തപ്പോള്‍ ജര്‍മനിയും ഫ്രാന്‍സും മുന്നോട്ടു വച്ച ഈ നിര്‍ദേശത്തെ മുന്‍ നിലപാടുകളില്‍നിന്ന് പിന്മാറിയ പോളണ്ട് പിന്തുണച്ചു. ഇത് ജര്‍മന്‍ ഗൂഢാലോചനയാണെന്ന് എതിര്‍ത്തു വോട്ടു ചെയ്ത രാജ്യങ്ങള്‍ ആരോപിച്ചു. ഇത്തരം നീക്കങ്ങള്‍ യൂറോപ്യന്‍ ഐക്യത്തിന് ദോഷകരമാണെന്ന് സ്ലോവാക്യ, ചെക്ക് റിപ്പബ്ലിക് എന്നീ രാജ്യങ്ങളുടെ പ്രതിനിധികള്‍ പറഞ്ഞു.