തൃശൂർ സ്വദേശികളായ ദമ്പതികളും രണ്ട് മക്കളും ലണ്ടനിൽ മരിച്ച നിലയിൽ

തൃശൂർ സ്വദേശികളായ ദമ്പതികളേയും രണ്ട് മക്കളേയും ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കോലഴി കൈലാസ്നഗർ പുല്ലറക്കാട്ടിൽ കുഞ്ഞുണ്ണിയുടെ മകൻ രതീഷ് (44), ഭാര്യയും കോട്ട്യാലെ പത്മനാഭന്റെ മകളുമായ ഷിഗി (38), ഇവരുടെ ഇരട്ടമക്കളായ സ്നേഹ, സ്നിയ (14) എന്നിവരാണ് മരിച്ചത്.
 | 
തൃശൂർ സ്വദേശികളായ ദമ്പതികളും രണ്ട് മക്കളും ലണ്ടനിൽ മരിച്ച നിലയിൽ

ലണ്ടൻ: തൃശൂർ സ്വദേശികളായ ദമ്പതികളേയും രണ്ട് മക്കളേയും ലണ്ടനിൽ മരിച്ച നിലയിൽ കണ്ടെത്തി. തൃശൂർ കോലഴി കൈലാസ്‌നഗർ പുല്ലറക്കാട്ടിൽ കുഞ്ഞുണ്ണിയുടെ മകൻ രതീഷ് (44), ഭാര്യയും കോട്ട്യാലെ പത്മനാഭന്റെ മകളുമായ ഷിഗി (38), ഇവരുടെ ഇരട്ടമക്കളായ സ്‌നേഹ, സ്‌നിയ (14) എന്നിവരാണ് മരിച്ചത്. ഷിഗിയെയും മക്കളെയും വീട്ടിൽ മരിച്ച നിലയിൽ കണ്ടതായും രതീഷിനെക്കുറിച്ച് വിവരമല്ലെന്നും ലണ്ടൻ പോലീസ് ബുധനാഴ്ച രാവിലെ ആറിന് നാട്ടിലെ ബന്ധുക്കളെ അറിയിച്ചിരുന്നു. രാത്രി എട്ടോടെയാണ് രതീഷിനെ മറ്റൊരു സ്ഥലത്ത് മരിച്ചനിലയിൽ കണ്ടത്തെിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മരണ കാരണം വ്യക്തമല്ല.

രതീഷ് ഷിഗി ദമ്പതികൾ മക്കളോടൊപ്പം എട്ടു വർഷമായി ലണ്ടനിലാണ്. രതീഷ് സ്വകാര്യ കമ്പനിയിൽ ജീവനക്കാരനാണ്. ഷിഗി സ്വകാര്യ ആശുപത്രിയിൽ സോഷ്യൽ വെൽഫെയർ ഓഫീസറും സ്‌നേഹയും സ്‌നിയയും ഒൻപതാം ക്ലാസ് വിദ്യാർഥികളുമാണ്. ഒരു വർഷം മുൻപാണു കുടുംബം നാട്ടിലെത്തി ലണ്ടനിലേക്കു മടങ്ങിയത്.