പൂച്ചയും ഉടമയും ഒന്നിച്ചു; എട്ട് വർഷത്തിന് ശേഷം

വെള്ളയും ചാരനിറവും കലർന്ന പൂച്ച മാൽകോം വീട്ടിൽ തിരിച്ചെത്തി. അതും എട്ട് വർഷത്തിന് ശേഷം!
 | 
പൂച്ചയും ഉടമയും ഒന്നിച്ചു; എട്ട് വർഷത്തിന് ശേഷം

 

ലണ്ടൻ: വെള്ളയും ചാരനിറവും കലർന്ന പൂച്ച മാൽകോം വീട്ടിൽ തിരിച്ചെത്തി. അതും എട്ട് വർഷത്തിന് ശേഷം! 2007ലാണ് ഉടമ സൂസൻ മക്‌ഡൊണാൾഡിന്റെ ഡേവോണിലുള്ള വീട്ടിൽ നിന്നും പൂച്ചയെ കാണാതായത്. ഇവിടെ നിന്നും 20 മൈൽ അകലെ നിന്നാണ് മാൽകോമിനെ കണ്ടെത്തിയത്.

തെരുവിൽ അലഞ്ഞ് തിരിഞ്ഞ് നടക്കുകയായിരുന്ന പൂച്ചയുടെ ദേഹത്തുണ്ടായിരുന്ന മൈക്രോചിപ്പ് മൃഗഡോക്ടർ സ്‌കാൻ ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഉടമയെ കണ്ടെത്തുകയായിരുന്നു. എന്തായാലും ഇത്രയും വർഷങ്ങൾക്ക് ശേഷം തന്റെ പൂച്ചയെ തിരിച്ച് കിട്ടിയതിന്റെ സന്തോഷത്തിലാണ് ഉടമ.