കാനഡയിൽ പുതിയ കുടിയേറ്റ നിയമം: 19 വയസിന് മുകളിലുളളവർ സ്വതന്ത്രവ്യക്തികൾ

കാനഡയിൽ പുതിയ കുടിയേറ്റ നിയമം നിലവിൽ വന്നു. പുതിയ നിയമപ്രകാരം 19 വയസിന് മുകളിലുള്ളവരെ സ്വതന്ത്രവ്യക്തികളായി പരിഗണിക്കും. നേരത്തെ 21 വയസിന് മുകളിലുള്ളവരെയാണ് കാനഡ സ്വതന്ത്രവ്യക്തികളായി പരിഗണിച്ചിരുന്നത്. 19 വയസ്സിനു മുകളിലുള്ള മാനസികമായോ ശാരീരികമായോ വൈകല്യമുളള, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവരെ ആശ്രിതരായി പരിഗണിക്കും. എന്നാൽ പഠനത്തിനായി മാതാപിതാക്കളെ ആശ്രയിക്കുന്നവരെ ആശ്രിതരായി പരിഗണിക്കില്ല. അവർ പ്രത്യേകം തന്നെ താമസത്തിനായി അപേക്ഷിക്കേണ്ടതുമുണ്ട്.
 | 

കാനഡയിൽ പുതിയ കുടിയേറ്റ നിയമം: 19 വയസിന് മുകളിലുളളവർ സ്വതന്ത്രവ്യക്തികൾ

ഒട്ടാവ: കാനഡയിൽ പുതിയ കുടിയേറ്റ നിയമം നിലവിൽ വന്നു. പുതിയ നിയമപ്രകാരം 19 വയസിന് മുകളിലുള്ളവരെ സ്വതന്ത്രവ്യക്തികളായി പരിഗണിക്കും. നേരത്തെ 21 വയസിന് മുകളിലുള്ളവരെയാണ് കാനഡ സ്വതന്ത്രവ്യക്തികളായി പരിഗണിച്ചിരുന്നത്. 19 വയസ്സിനു മുകളിലുള്ള മാനസികമായോ ശാരീരികമായോ വൈകല്യമുളള, മാതാപിതാക്കളുടെ സംരക്ഷണയിൽ കഴിയുന്നവരെ ആശ്രിതരായി പരിഗണിക്കും. എന്നാൽ പഠനത്തിനായി മാതാപിതാക്കളെ ആശ്രയിക്കുന്നവരെ ആശ്രിതരായി പരിഗണിക്കില്ല. അവർ പ്രത്യേകം തന്നെ താമസത്തിനായി അപേക്ഷിക്കേണ്ടതുമുണ്ട്.

നാൽപ്പതുകളുടെ മധ്യത്തിലുളള മധ്യപൂർവ്വ ദേശത്ത് നിന്നുളള വ്യവസായികൾ വളരെ നേരത്തെ തന്നെ വിവാഹിതരാകുന്നതിനാൽ ഇവർക്ക് പതിനെട്ട് വയസിന് മുകളിലുളള കുട്ടികൾ ഉണ്ടാകും. ബിസിനസ് ആവശ്യങ്ങൾക്കായി പോകുമ്പോൾ ഇവരെ ഉപേക്ഷിച്ച് പോകാനും കഴിയില്ലെന്ന് ചില നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഇത്തരത്തിലുളളവർ ഇനി കാനഡയിലേക്ക് വരുന്നത് കുറയാനാണ് സാധ്യതയെന്നും വിലയിരുത്തലുണ്ട്.

അതേസമയം കുടിയേറ്റക്കാരുടെ സാമ്പത്തിക നില ഭദ്രമാക്കാനാണ് ഇത്തരമൊരു നടപടിയെന്നാണ് കനേഡിയൻ സർക്കാരിന്റെ വാദം. പ്രായമുളള ആശ്രിതരായ മക്കൾ കുടുംബത്തിലേക്ക് വളരെക്കുറിച്ച് വരുമാനം മാത്രമേ ഉണ്ടാക്കുകയുളളൂ. എന്നാൽ ഇവർ സ്വതന്ത്ര വ്യക്തികളാകുന്നതോടെ കനേഡിയൻ തൊഴിൽ വിപണിയിലേക്ക് എത്തിച്ചേരുകയും അത് വഴി കുടുംബത്ത് വരുമാനം ഉണ്ടാകുകയും ചെയ്യും. അതേസമയം 19വയസിൽ കൂടുതലുളളവർക്ക് രാജ്യാന്തര വിദ്യാർത്ഥികളായി കാനഡയിലേക്ക് വരാവുന്നതാണ്. തൊഴിൽ നൈപുണ്യം നേടിയ ശേഷം അവരുടേതായ ആവശ്യങ്ങൾക്ക് വേണ്ടി സമ്പാദിക്കാവുന്നതുമാണെന്ന് അധികൃതർ അറിയിച്ചു.