കട അടച്ചത് അറിഞ്ഞില്ല; ബുക്ക്‌ഷോപ്പിൽ യുവാവ് കുടുങ്ങി

ലണ്ടനിലെ വാട്ടർ സ്റ്റോൺസ് ബുക്ക്ഷോപ്പിൽ കയറിയതായിരുന്നു അമേരിക്കൻ ടൂറിസ്റ്റ് ഡേവിഡ് വില്ലീസ്. മുകളിലത്തെ നിലയിലായിരുന്ന ഡേവിഡ് പതിനഞ്ച് മിനിറ്റിന് ശേഷം താഴെ ഇറങ്ങി വന്നപ്പോൾ ലൈറ്റെല്ലാം അണച്ച് വാതിലുകൾ അടച്ചിരിക്കുന്നതാണ് കണ്ടത്.
 | 

കട അടച്ചത് അറിഞ്ഞില്ല; ബുക്ക്‌ഷോപ്പിൽ യുവാവ് കുടുങ്ങി
ലണ്ടൻ: ലണ്ടനിലെ വാട്ടർ സ്‌റ്റോൺസ് ബുക്ക്‌ഷോപ്പിൽ കയറിയതായിരുന്നു അമേരിക്കൻ ടൂറിസ്റ്റ് ഡേവിഡ് വില്ലീസ്. മുകളിലത്തെ നിലയിലായിരുന്ന ഡേവിഡ് പതിനഞ്ച് മിനിറ്റിന് ശേഷം താഴെ ഇറങ്ങി വന്നപ്പോൾ ലൈറ്റെല്ലാം അണച്ച് വാതിലുകൾ അടച്ചിരിക്കുന്നതാണ് കണ്ടത്. രാത്രി പതിവ് പോലെ കടയുടമ കട പൂട്ടി പോയപ്പോൾ ഡേവിഡ് അതിനകത്ത് കുടുങ്ങിപ്പോയി. പിന്നീട് തന്റെ അവസ്ഥയെ കുറിച്ച് ഡേവിഡ് ട്വീറ്റ് ചെയ്യുകയും ബന്ധപ്പെട്ടവർ തിരികെ വന്ന് ഷോപ്പ് തുറക്കുകയായിരുന്നു.

കടയ്ക്കുള്ളിൽ കുടുങ്ങി എന്ന് മനസ്സിലായപ്പോൾ ഡേവിഡ് തന്റെ ഫോട്ടോ എടുത്ത് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്തു. കൂടെ ‘ ലണ്ടനിലെ വാട്ടര്‍‌സ്റ്റോൺ ബുക്ക്‌ഷോപ്പിൽ ഞാൻ കുടുങ്ങിയിരിക്കുകയാണ്’ എന്ന ഒരു അടിക്കുറിപ്പും. അതിന് ശേഷം’ ഹായ് വാട്ടര്‍‌സ്റ്റോൺ, ട്രഫൽഗർ സ്‌ക്വയറിലുള്ള നിങ്ങളുടെ ബുക്ക്‌ഷോപ്പിൽ രണ്ട് മണിക്കൂറായി ഞാൻ കുടുങ്ങിയിരിക്കുകയാണ്. ദയവായി എന്നെ പുറത്തിറക്കിയാലും’ എന്ന് ട്വീറ്റും ചെയ്തു. പോലീസിനും ഈ സന്ദേശം ലഭിച്ചു. പിന്നീട് കടയുമായി ബന്ധപ്പെട്ടവർ വന്ന് ഷട്ടർ തുറന്ന് യുവാവിനെ സ്വതന്ത്രനാക്കുകയായിരുന്നു. വെള്ളിയാഴ്ച കാലത്ത് 8,000 റീട്വീറ്റായിരുന്നു ആ പോസ്റ്റിന് ലഭിച്ചത്. സംഭവം തങ്ങൾക്ക് മൊത്തം അപമാനകരമായെന്നാണ് വാട്ടര്‍‌സ്റ്റോൺ ബുക്ക്‌ഷോപ്പ്‌ മാനേജർ മട്ട് അട്കിൻസ് പറഞ്ഞത്.