പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യു.എ.ഇയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

ഇന്ത്യന് വംശജയായ പ്ലസ് ടു വിദ്യാര്ത്ഥിനി ദുബായില് പനി ബാധിച്ച് മരിച്ച സംഭവത്തെ തുടര്ന്ന് വാക്സിന് നിര്ബന്ധിതമാക്കണമെന്ന ആവശ്യമുയരുന്നു. ഗള്ഫ് രാജ്യങ്ങളില് പനി പ്രതിരോധ കുത്തിവെപ്പുകള് എല്ലാവര്ക്കും നിര്ബന്ധിതമാക്കിയിട്ടില്ല. പെണ്കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങളാണ് പ്രതിരോധ കുത്തിവെപ്പ് നിര്ബന്ധിതമാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 17കാരിയായ ആലി നിയാസ് പനി ബാധിച്ച് മരിക്കുന്നത്. ആശുപത്രിയില് പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്പുള്ള ദിവസങ്ങളില് വരെ ആലിയ സ്കൂളില് പോയിരുന്നു.
 | 

പനി ബാധിച്ച് ഇന്ത്യന്‍ വിദ്യാര്‍ത്ഥിനി മരിച്ച സംഭവം; യു.എ.ഇയില്‍ പ്രതിരോധ കുത്തിവെപ്പുകള്‍ നിര്‍ബന്ധമാക്കണമെന്ന് ആവശ്യം

ദുബായ്: ഇന്ത്യന്‍ വംശജയായ പ്ലസ് ടു വിദ്യാര്‍ത്ഥിനി ദുബായില്‍ പനി ബാധിച്ച് മരിച്ച സംഭവത്തെ തുടര്‍ന്ന് വാക്‌സിന്‍ നിര്‍ബന്ധിതമാക്കണമെന്ന ആവശ്യമുയരുന്നു. ഗള്‍ഫ് രാജ്യങ്ങളില്‍ പനി പ്രതിരോധ കുത്തിവെപ്പുകള്‍ എല്ലാവര്‍ക്കും നിര്‍ബന്ധിതമാക്കിയിട്ടില്ല. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ കുടുംബാംഗങ്ങളാണ് പ്രതിരോധ കുത്തിവെപ്പ് നിര്‍ബന്ധിതമാക്കണമെന്ന ആവശ്യവുമായി രംഗത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ ചൊവ്വാഴ്ച്ചയാണ് 17കാരിയായ ആലി നിയാസ് പനി ബാധിച്ച് മരിക്കുന്നത്. ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ വരെ ആലിയ സ്‌കൂളില്‍ പോയിരുന്നു.

പനി, ശരീരവേദന, ചുമ എന്നീ ലക്ഷണങ്ങളോടെയാണ് പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പനി ഹൃദയത്തിന്റെ പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചതാണ് മരണകാരമായി ഡോക്ടര്‍മാര്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരം രോഗങ്ങളെ പ്രതിരോധിക്കുന്നതിന് ഫലപ്രദമായ വാക്‌സിനുകള്‍ ഇന്ന് ലഭ്യമാണ്. 40 മുതല്‍ 80 ദിര്‍ഹം വരെയാണ് ഇതിന്റെ ചെലവ്. പെട്ടെന്നുണ്ടാകുന്ന ഇത്തരം പനിയെ പ്രതിരോധിക്കാന്‍ വാക്‌സിനുകള്‍ക്ക് സാധിക്കുമെന്ന് ഡോക്ടര്‍മാര്‍ പറയുന്നു.

കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ രണ്ട് പേരാണ് യു.എ.ഇയില്‍ സമാനരീതിയില്‍ പനി ബാധിച്ച് കൊല്ലപ്പെട്ടിരിക്കുന്നത്. യഥാസമയത്ത് രോഗനിര്‍ണയം നടത്തുകയും മെഡിക്കല്‍ ചെക്കപ്പുകള്‍ ശീലമാക്കുകയും ചെയ്യേണ്ടത് വലിയ പ്രാധാന്യത്തോടെ കാണണമെന്ന് ആലിയയുടെ സഹോദരന്‍ പ്രതികരിച്ചു.