അമേരിക്കൻ യുവതി അബുദാബിയിലെ ഷോപ്പിംഗ് മാളിൽ കൊല്ലപ്പെട്ടു

മാളുകളിലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന് സൂചിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അബുദാബിയിലുണ്ടായത്. നഗരത്തിലെ പ്രമുഖ മാളിൽ ക്രൂരമായ ആക്രമണത്തിനിരയായ യുവതിയെ ഷൈഖ് ഖാലിഫ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.
 | 

അമേരിക്കൻ യുവതി അബുദാബിയിലെ ഷോപ്പിംഗ് മാളിൽ കൊല്ലപ്പെട്ടു

അബുദാബി: മാളുകളിലും സ്ത്രീകൾ സുരക്ഷിതരല്ല എന്ന് സൂചിപ്പിക്കുന്ന സംഭവമാണ് കഴിഞ്ഞ ദിവസം അബുദാബിയിലുണ്ടായത്. നഗരത്തിലെ പ്രമുഖ മാളിൽ ക്രൂരമായ ആക്രമണത്തിനിരയായ യുവതിയെ ഷൈഖ് ഖാലിഫ മെഡിക്കൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിക്കുകയായിരുന്നു.

അമേരിക്കൻ യുവതി അബുദാബിയിലെ ഷോപ്പിംഗ് മാളിൽ കൊല്ലപ്പെട്ടുഅബുദാബി അൽ റീമ് ഐലന്റ് ഷോപ്പിങ് മാളിലെ ടോയ്‌ലറ്റിൽ തിങ്കളാഴ്ചയാണ് ആക്രമണം നടന്നത്. മുപ്പത്തി ഏഴ് വയസ്സുള്ള അമേരിക്കക്കാരിയായ സ്‌കൂൾ ടീച്ചറാണ് മരിച്ചത്. പർദ്ദ ധരിച്ച് വന്ന സ്ത്രീയാണ് യുവതിയെ ആക്രമിച്ചതെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു. പർദ്ദയിട്ട രൂപം മാളിലെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.

പ്രതിയെ പിടികൂടുന്നതിനായി അബുദാബി പോലീസ് ഉർജ്ജിത തെരച്ചിൽ ആരംഭിച്ചിട്ടുണ്ട്. ആക്രമണത്തിന് ഉപയോഹിച്ച ആയുധം കണ്ടെടുത്തതായി പോലീസ് മേധാവി ഡോ.റാഷിദ് മുഹമ്മദ് പറഞ്ഞു. കൊല്ലപ്പട്ട യുവതി വിവാഹ മോചനം നേടിയതാണ്. അവർക്ക് 11 വയസുള്ള ഇരട്ട കുട്ടികൾ ഉണ്ട്. അക്രമണം കണക്കിലെടുത്ത് കുട്ടികൾ പോലീസ് സംരക്ഷണത്തിലാണ്.