സൗദിയിൽ ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുട്ടിയെ സിംഹം ആക്രമിച്ചു; ട്രെയ്‌നർ രക്ഷകനായി

സൗദി അറേബ്യയിൽ ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ആൺകുട്ടിയെ സിംഹം ആക്രമിച്ചു. പ്രശസ്ത സൗദി കവി സിയാദ് ഇബൻ നഹീതിന്റെ മകൻ നയേഫാണ് ആക്രമണത്തിനിരയായത്. നഹീതിന്റെ കവിതാലാപനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സിംഹത്തിന്റെ ട്രെയ്നറാണ് കുട്ടിയെ രക്ഷിച്ചത്.
 | 
സൗദിയിൽ ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുട്ടിയെ സിംഹം ആക്രമിച്ചു; ട്രെയ്‌നർ രക്ഷകനായി

അബുദാബി: സൗദി അറേബ്യയിൽ ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ ആൺകുട്ടിയെ സിംഹം ആക്രമിച്ചു. പ്രശസ്ത സൗദി കവി സിയാദ് ഇബൻ നഹീതിന്റെ മകൻ നയേഫാണ് ആക്രമണത്തിനിരയായത്. നഹീതിന്റെ കവിതാലാപനം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. സിംഹത്തിന്റെ ട്രെയ്‌നറാണ് കുട്ടിയെ രക്ഷിച്ചത്.

സൗദിയിൽ ടെലിവിഷൻ പരിപാടിയുടെ ചിത്രീകരണത്തിനിടെ കുട്ടിയെ സിംഹം ആക്രമിച്ചു; ട്രെയ്‌നർ രക്ഷകനായി

പിന്തുടർന്നെത്തിയ സിംഹം കുട്ടിയെ പിന്നിൽനിന്ന് തള്ളി വീഴ്ത്തിയ ശേഷം ആക്രമിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. കൃത്യസമയത്ത് ട്രെയ്‌നർ ഇടപെട്ടില്ലായിരുന്നെങ്കിൽ കുട്ടിയുടെ ജീവൻ അപകടത്തിലാകുമായിരുന്നെന്ന് സദ പത്രത്തിന്റെ റിപ്പോർട്ടിൽ പറയുന്നു.