ബുർജ് ഖലീഫയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്

ബുർജ് ഖലീഫയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്. ഭൂമിയിൽ നിന്ന് 1821 അടി ഉയരത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ നീരീക്ഷണ ഡെക്ക് സന്ദർശകർക്ക് തുറന്നുകൊടുത്താണ് ബുർജ് ഖലീഫ വീണ്ടും റെക്കോർഡ് നേടിയത്. 148ാം നിലയിലാണ് 'അറ്റ് ദ ടോപ്പ്ബുർജ് ഖലീഫ സ്കൈ' എന്ന പേരിൽ പുതിയ സ്ഥലം തുറന്നത്.
 | 

ബുർജ് ഖലീഫയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്

ദുബൈ: ബുർജ് ഖലീഫയ്ക്ക് വീണ്ടും ഗിന്നസ് റെക്കോർഡ്. ഭൂമിയിൽ നിന്ന് 1821 അടി ഉയരത്തിൽ ലോകത്തെ ഏറ്റവും ഉയരം കൂടിയ നീരീക്ഷണ ഡെക്ക് സന്ദർശകർക്ക് തുറന്നുകൊടുത്താണ് ബുർജ് ഖലീഫ വീണ്ടും റെക്കോർഡ് നേടിയത്. 148ാം നിലയിലാണ് ‘അറ്റ് ദ ടോപ്പ്ബുർജ് ഖലീഫ സ്‌കൈ’ എന്ന പേരിൽ പുതിയ സ്ഥലം തുറന്നത്. നിലവിൽ 125ാം നില വരെ മാത്രമേ സന്ദർശകർക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ. ഇതോടെ ബുർജ് ഖലീഫയുടെ പേരിലുള്ള ഗിന്നസ് റെക്കോഡുകളുടെ എണ്ണം നാലായി.

ലോകത്തെ ഏറ്റവും ഉയരം കൂടിയ മനുഷ്യനിർമിതി, ഏറ്റവും ഉയരം കൂടിയ കെട്ടിടം, ഏറ്റവും ഉയരത്തിലുള്ള റസ്റ്റോറൻറ് എന്നിവയാണ് മറ്റു റെക്കോഡുകൾ. ഏറ്റവും ഉയരം കൂടിയ നിരീക്ഷണ ഡെക്ക് ഇതുവരെ ചൈനീസ് നഗരമായ ഗ്വാങ്ഷുവിലെ കാൻറൺ ടവറായിരുന്നു. ഇപ്പോൾ അത് രണ്ടാം സ്ഥാനത്തായി.