പ്രമേഹത്തിനെതിരെയുള്ള പ്രചരണ പരിപാടി ഗിന്നസ് ബുക്കിൽ ഇടം നേടി

പ്രമേഹ രോഗികൾക്ക് സാന്ത്വനവുമായി ദുബായി ഹെൽത്ത് അതോറിറ്റി(ഡി.എച്ച്.എ) സംഘടിപ്പിച്ച പരിപാടി ഗിന്നസ് ബുക്കിൽ ഇടം നേടി. യുഎഇയിലെ ബുർജ് പാർക്കിൽ സംഘടിപ്പിച്ച സ്റ്റേ സ്ട്രോങ്് എന്ന പ്രചരണ പരിപാടിയിൽ തെളിയിച്ച 11,022 ബൾബുകളാണ് യുഎഇക്ക് വീണ്ടും ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുത്തത്.
 | 

പ്രമേഹത്തിനെതിരെയുള്ള പ്രചരണ പരിപാടി ഗിന്നസ് ബുക്കിൽ ഇടം നേടി

ദുബായ്: പ്രമേഹ രോഗികൾക്ക് സാന്ത്വനവുമായി ദുബായി ഹെൽത്ത് അതോറിറ്റി(ഡി.എച്ച്.എ) സംഘടിപ്പിച്ച പരിപാടി ഗിന്നസ് ബുക്കിൽ ഇടം നേടി. യുഎഇയിലെ ബുർജ് പാർക്കിൽ സംഘടിപ്പിച്ച സ്‌റ്റേ സ്‌ട്രോങ്് എന്ന പ്രചരണ പരിപാടിയിൽ  തെളിയിച്ച  11,022 ബൾബുകളാണ് യുഎഇക്ക് വീണ്ടും ഗിന്നസ് ബുക്കിൽ ഇടം നേടിക്കൊടുത്തത്.

വർഷം തോറും പ്രമേഹ രോഗികളുടെ എണ്ണം യുഎഇയിൽ വർദ്ധിച്ചുവരികയാണ്.ഇതിനെതിരെ ശക്തമായ പ്രചരണ പരിപാടികളാണ് ഡി.എച്ച്.എ സംഘടിപ്പിച്ചു വരുന്നത്. ഇതിന്റെ ഭാഗമായി കഴിഞ്ഞ വ്യാഴാഴ്ചയാണ് ബുർജ് പാർക്കിൽ ക്യാമ്പെയിലൻ സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി മൊബൈൽ ആപ്പും പുറത്തിറക്കിയിരുന്നു. ആപ്പ് ഡൗൺലോഡ് ചെയ്തവരുടെ എണ്ണമാണ് 11,022 ബൾബുകളായി ഹുർജ് പാർക്കിൽ കത്തിയത്. പരിപാടി ഗിന്നസ് ബുക്കിൽ ഇടം നേടിയ കാര്യം പരിപാടിയുടെ സംഘാടർ തന്നെയാണ് അറിയിച്ചിരിക്കുന്നത്.

യുഎഇയിൽ നിന്നും പ്രമേഹത്തെ തുടച്ചു നീക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് ദുബായി ഹെൽത്ത് അതോറിറ്റി പറയുന്നു. 20 ശതമാനം ആളുകളും പ്രമേഹം കൊണ്ട് ദുരിതമനുഭവിച്ചു വരുന്നു. ഏകദേശം 312,000 പേർക്ക് രോഗമുണ്ടെന്നാണ് ഡി.എച്ച്.എയുടെ കണക്കുകൾ വ്യക്തമാക്കുന്നത്. 76,800 പേർക്ക് രോഗം സ്ഥിരീകരിച്ചു കഴിഞ്ഞു.

2020 ആകുമ്പോഴേക്കും യുഎഇയിലെ 32 ശതമാനം ആളുകളും പ്രമേഹ രോഗികളാകുമെന്നും 2030 ൽ 204,000 പേർക്കുകൂടി പ്രമേഹം പിടികൂടുമെന്നുമാണ് വിലയിരുത്തൽ.