ദുബായ് രാജകുമാരന് ഫ്രാൻസിൽ കുതിരയോട്ടത്തിൽ സ്വർണ മെഡൽ

ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം രാജകുമാരന് സ്വർണ മെഡൽ നേട്ടം. ഫ്രാൻസിലെ നോർമാന്റിയിൽ നടന്ന എഫ്.ഇ.ഐ വേൾഡ് എക്വസ്ട്രിയൻ ഗെയിംസ് 2014 ലെ കുതിരയോട്ട മത്സരത്തിലാണ് ദുബായ് രാജകുമാരൻ വ്യക്തിഗത മെഡൽ നേട്ടം സ്വന്തമാക്കിയത്. 48 രാജ്യങ്ങളിൽ നിന്നായി 170 ഓളം റൈഡേഴ്സ് മത്സരത്തിൽ പങ്കെടുത്തിരുന്നു.
 | 

ദുബായ് രാജകുമാരന് ഫ്രാൻസിൽ കുതിരയോട്ടത്തിൽ സ്വർണ മെഡൽപാരിസ്: ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം രാജകുമാരന് സ്വർണ മെഡൽ നേട്ടം. ഫ്രാൻസിലെ നോർമാന്റിയിൽ നടന്ന എഫ്.ഇ.ഐ വേൾഡ് എക്വസ്ട്രിയൻ ഗെയിംസ് 2014 ലെ കുതിരയോട്ട മത്സരത്തിലാണ് ദുബായ് രാജകുമാരൻ വ്യക്തിഗത മെഡൽ നേട്ടം സ്വന്തമാക്കിയത്. 48 രാജ്യങ്ങളിൽ നിന്നായി 170 ഓളം റൈഡേഴ്‌സ് മത്സരത്തിൽ പങ്കെടുത്തിരുന്നു.

അൽ മഖ്ദൂം രാജകുമാരന്റെ സഹോദരനും ദുബായ് ദേശീയ ഒളിമ്പിക്‌സ് കമ്മിറ്റി ചെയർമാനുമായ ഷെയ്ഖ് അഹമ്മദ് ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മഖ്ദൂം 2002-ൽ സ്‌പെയിനിൽ നടന്ന വേൾഡ് എക്വസ്ട്രിയൻ ഗെയിംസിൽ സ്വർണ്ണ മെഡൽ നേടിയിരുന്നു. അദ്ദേഹമായിരുന്നു വേൾഡ് എക്വസ്ട്രിയൻ ഗെയിംസിൽ സ്വർണം നേടുന്ന ആദ്യ അറേബ്യൻ വംശജൻ എന്ന അംഗീകാരം സ്വന്തമാക്കിയത്.