പുതുവർഷത്തിൽ ചരിത്രം കുറിച്ച് ദുബായ് ബുർജ് ഖലീഫ

2015 ലെ പുതുവർഷത്തിൽ ദുബായ് പുതിയ ചരിത്രം കുറിച്ചു. ബുർജ് ഖലീഫയിലെ കൂറ്റൻ കവാടത്തിൽ തെളിഞ്ഞ എൽ.ഇ.ഡി ലൈറ്റ് അലങ്കാരങ്ങൾ ഗിന്നസ് ലോക റെക്കോർഡിൽ സ്ഥാനം പിടിച്ചു.
 | 

 

പുതുവർഷത്തിൽ ചരിത്രം കുറിച്ച് ദുബായ് ബുർജ് ഖലീഫ

 

ദുബായ്: 2015 ലെ പുതുവർഷത്തിൽ ദുബായ് പുതിയ ചരിത്രം കുറിച്ചു. ബുർജ് ഖലീഫയിൽ തെളിഞ്ഞ എൽ.ഇ.ഡി ലൈറ്റ് അലങ്കാരങ്ങൾ ഗിന്നസ് ലോക റെക്കോർഡിൽ സ്ഥാനം പിടിച്ചു. 70,000 എൽ.ഇ.ഡി ബൾബുകളാണ് ഡൗൺടൗൺ ദുബായ് ന്യൂയർ ഈവിൽ തെളിഞ്ഞത്. ഈ റെക്കോർഡ് ദുബായുടെ വരും നാളുകളിലേയ്ക്കുള്ള നേട്ടങ്ങളുടെ കാൽവെപ്പായി.

828 മീറ്റർ ഉയരമുള്ള ലോകത്തെ ഏറ്റവും ഉയരമുള്ള കെട്ടിടം ബുർജ് ഖലീഫയിൽ വിവിധ നിറങ്ങളിലുള്ള എൽ.ഇ.ഡി, ലേസർ ലൈറ്റുകളാൽ അലങ്കൃതമായിരുന്നു. ലോകത്തിൽ ഏറ്റവും അധികം ആളുകൾ പങ്കെടുത്ത പുതുവർഷാഘോഷം എന്ന റെക്കോർഡും ദുബായ് ഇന്നലെ പുതുക്കി. പുതുവഷ പരിപാടിയുടെ തത്സമയ സംപ്രേക്ഷണം യൂട്യൂബിൽ ഉണ്ടായിരുന്നു. കൂടാതെ പല ചാനലുകളും ഇത് ലൈവായി പ്രേക്ഷകരിലെത്തിച്ചു. 4.7 ടൺ കരിമരുന്നാണ് ആഘോഷങ്ങൾക്കായി പൊടിപൊടിച്ചത്. ഇതുവഴി ആകാശത്ത് 25,000 വർണ വിസ്മയങ്ങൾ നിറഞ്ഞു.

എമാർ പ്രൊപർട്ടീസാണ് ഈ മെഗാ ഇവന്റ് സംഘടിപ്പിച്ചത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള 200 വിദഗ്ദ്ധർ ചേർന്നാണ് പരിപാടികൾക്ക് രൂപം നൽകിയത്. ആയിരക്കണക്കിനാളുകളുടെ ദിവസങ്ങൾ നീണ്ട അദ്ധ്വാനം ഇതിന് പിന്നിലുണ്ട്.

2015 ലെ പുതുവർഷാഘോഷത്തിന്റെ വീഡിയോ കാണാം.

 

2014 ലെ വീഡിയോ കാണാം.