ഖത്തറില്‍ മലയാളി ദമ്പതികളുടെ കുട്ടികള്‍ മരിച്ചു; കാരണം അയല്‍ ഫ്‌ളാറ്റിലെ കീടനാശിനി പ്രയോഗമെന്ന് സംശയം

ഖത്തറില് മലയാളി ദമ്പതികളുടെ കുട്ടികളെ മരിച്ചു.
 | 
ഖത്തറില്‍ മലയാളി ദമ്പതികളുടെ കുട്ടികള്‍ മരിച്ചു; കാരണം അയല്‍ ഫ്‌ളാറ്റിലെ കീടനാശിനി പ്രയോഗമെന്ന് സംശയം

ദോഹ: ഖത്തറില്‍ മലയാളി ദമ്പതികളുടെ കുട്ടികളെ മരിച്ചു. നഴ്‌സുമാരായ കോഴിക്കോട് ഫാറൂഖ് കോളജ് കൊക്കി വളവില്‍ ചിറയക്കാട്ട് ഹാരിസിന്റെയും നാദാപുരം കുമ്മങ്കോട് വാണിയൂര്‍ ഷമീമ മമ്മൂട്ടിയുടെയും മക്കളായ റിഹാന്‍ ഹാരിസ് (മൂന്നര), റിദാ ഹാരിസ് (8 മാസം) എന്നിവരാണ് മരിച്ചത്. അടുത്തുള്ള ഫ്‌ളാറ്റില്‍ കീടനാശിനി സ്േ്രപ ചെയ്തതാണ് കാരണമെന്നാണ് കരുതുന്നത്. അവശ നിലയില്‍ കണ്ടെത്തിയ ഹാരിസിനെയും ഷമീമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുട്ടികള്‍ ഛര്‍ദ്ദിച്ചതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇതിനിടയില്‍ മാതാപിതാക്കളും അവശനിലയില്‍ ആകുകയായിരുന്നു. ഭക്ഷ്യവിഷബാധ ആണെന്നായിരുന്നു ആദ്യം കരുതിയത്. അബു നഖ്ല പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നഴ്സാണ് ഹാരിസ്. ഷമീമ ദോഹയിലെ നസീം അല്‍ റബീഹ് മെഡിക്കല്‍ സെന്ററിലാണ് പ്രവര്‍ത്തിച്ചിരുന്നത്.

ഇരുവരും സുഖം പ്രാപിച്ച് വരികയാണെന്ന് ആശുപത്രി അറിയിച്ചു. കുട്ടികളുടെ മൃതദേഹം ഖത്തര്‍ ഹമദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.