സൗദിയിൽ കത്തുന്ന ട്രക്ക് ഓടിച്ച് മാറ്റി; ഉദ്യോഗസ്ഥൻ ഒഴിവാക്കിയത് വൻദുരന്തം

സൗദി പ്രതിരോധ ഉദ്യോഗസ്ഥൻ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻ ട്രക്ക് ദുരന്തം. അയേദ് ബിൻ സഫർ അൽ ഹർതി എന്നയാളാണ് നിരവധി ജീവൻ രക്ഷിച്ച് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ച് പറ്റിയത്.
 | 

സൗദിയിൽ കത്തുന്ന ട്രക്ക് ഓടിച്ച് മാറ്റി; ഉദ്യോഗസ്ഥൻ ഒഴിവാക്കിയത് വൻദുരന്തം
റിയാദ്:
സൗദി പ്രതിരോധ ഉദ്യോഗസ്ഥൻ സമയോചിതമായ ഇടപെടൽ കാരണം ഒഴിവായത് വൻദുരന്തം. അയേദ് ബിൻ സഫർ അൽ ഹർതി എന്നയാളാണ് നിരവധി ജീവൻ രക്ഷിച്ച് പ്രതിരോധ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുടെ പ്രശംസ പിടിച്ച് പറ്റിയത്. പെട്രോൾ പമ്പിൽ ഒരു ട്രക്കിന് തീ പിടിച്ചപ്പോൾ വിവരമറിഞ്ഞ് അവിടെയെത്തിയ ഹർതി ആ വാഹനത്തിൽ കയറി ദൂരത്തേക്ക് ഓടിച്ച് മാറ്റുകയായിരുന്നു.

ജിദ്ദ-മക്ക എക്‌സ്പ്രസ് വേയിലെ ഷുമായിസിയിലുള്ള ട്രാൻസ്‌പോർട്ട് കമ്പനിയുടെ ഓഫീസിന് സമീപത്ത് വച്ചാണ് ട്രക്കിനാണ് തീ പിടിച്ചത്. ഡീസൽ അടിക്കാൻ ഇവിടെ നിർത്തിയിട്ടിരിക്കുകയായിരുന്ന വാഹനത്തിന്റെ എണ്ണ ടാങ്കിനാണ് തീപ്പിടിച്ചത്. സിവിൽ ഡിഫൻസ് കൺട്രോൾ സെന്ററിലേക്ക് തീ പിടിച്ച വിവരമെത്തിയ ഉടൻ ഹർതിയുൾപ്പെടെയുള്ള സംഘം സ്ഥലത്തേക്ക് തിരിക്കുകയായിരുന്നു. തുടർന്ന് അവിടെ വച്ച് സംഘം തീ കെടുത്തുകയായിരുന്നു.

ബസും ലോറിയുമുൾപ്പെടെ നിരവധി വാഹനങ്ങൾ അവിടെയുണ്ടായിരുന്നു. ഹർതിയുടെ സന്ദർഭോചിതമായ ഇടപെടൽ കാരണമാണ് മറ്റ് ടാങ്കറുകളിലേക്ക് തീ പടരാതിരുന്നത്. തീ പിടിക്കാനുണ്ടായ സാഹചര്യത്തെ കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഉന്നത ഉദ്യോഗസ്ഥർ അറിയിച്ചു.