ദുബായ് തെരുവുകളുടെ പനോരമിക് ദൃശ്യങ്ങളുമായി ഗൂഗിൾ

ദുബായ് നഗരത്തെ ഇനി കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന പനോരമിക് ചിത്രങ്ങളുമായി ഗൂഗിൾ വരുന്നു. ഓൺലൈൻ ഉപഭോക്താക്കൾക്ക് ഇത് വഴി വലിയ കെട്ടിടങ്ങളും മറ്റും ഉൾപ്പെടുന്ന ദുബായിലെ തെരുവിന്റെ 360 ഡിഗ്രി കാഴ്ച സാധ്യമാകും. ഇത്തരത്തിൽ സ്ട്രീറ്റ് വ്യൂ സാധ്യമാകുന്ന ആദ്യ അറബ് സിറ്റിയാണ് ദുബായ് എന്ന് ഗൂഗിൾ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് മാനേജർ നജീബ് ജറാർ പറഞ്ഞു. സന്ദർശകരുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള ദുബായ് തന്നെ ആദ്യം തെരഞ്ഞെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇൗ മാപ് സന്ദർശകർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.
 | 

ദുബായ് തെരുവുകളുടെ പനോരമിക് ദൃശ്യങ്ങളുമായി ഗൂഗിൾ
ദുബായ്: ദുബായ് നഗരത്തെ ഇനി  കൂടുതൽ അടുത്തറിയാൻ സഹായിക്കുന്ന പനോരമിക് ചിത്രങ്ങളുമായി ഗൂഗിൾ വരുന്നു. ഓൺലൈൻ ഉപഭോക്താക്കൾക്ക് ഇത് വഴി വലിയ കെട്ടിടങ്ങളും മറ്റും ഉൾപ്പെടുന്ന ദുബായിലെ തെരുവിന്റെ 360 ഡിഗ്രി കാഴ്ച സാധ്യമാകും. ഇത്തരത്തിൽ സ്ട്രീറ്റ് വ്യൂ സാധ്യമാകുന്ന ആദ്യ അറബ് സിറ്റിയാണ് ദുബായ് എന്ന് ഗൂഗിൾ മിഡിൽ ഈസ്റ്റ് മാർക്കറ്റിങ് മാനേജർ നജീബ് ജറാർ പറഞ്ഞു. സന്ദർശകരുടെ എണ്ണത്തിന്റെ കാര്യത്തിൽ മുൻപന്തിയിലുള്ള ദുബായ് തന്നെ ആദ്യം തെരഞ്ഞെടുക്കാമെന്ന് തീരുമാനിക്കുകയായിരുന്നുവെന്നാണ് ഗൂഗിളിന്റെ വിശദീകരണം. ഇൗ മാപ് സന്ദർശകർക്ക് ഗുണം ചെയ്യുമെന്നും അദ്ദേഹം അറിയിച്ചു.

9.2 ദശലക്ഷം വരുന്ന ദുബായിലെ ജനസംഖ്യയിൽ 6 ദശലക്ഷത്തിലധികവും ഇന്റർനെറ്റ് ഉപയോഗിക്കുന്നവരാണ്. അതിനാൽ വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും ഈ പദ്ധതി ഗുണം ചെയ്യുമെന്നാണ് ഗൂഗിളും ദുബായ് മുനിസിപ്പാലിറ്റിയും പ്രതീക്ഷിക്കുന്നത്. ഗൂഗിൾ മാപ് ഉപയോഗിക്കുന്നവർക്ക് വളരെ വ്യക്തമായി ദുബായിയുടെ ചിത്രങ്ങളും കടകളും കാണാനാകുമെന്ന് മുനിസിപ്പാലിറ്റി ഡയറക്ടർ അബ്ദുൾ ഹക്കീം അബ്ദുൾ കരീം മലേക്ക് പറയുന്നു.

ഈ പദ്ധതി ടൂറിസത്തിനും ഉപകരിക്കുമെന്നും കമ്പനി പറയുന്നു. ഭക്ഷണം ഓർഡർ ചെയ്യുക ടെക്‌നീഷ്യനെ കണ്ടെത്തുക വീട് മാറുക തുടങ്ങി ദൈനംദിന ആവശ്യങ്ങൾക്കും ഇത് ഉപകാരപ്രദമായിരിക്കുമെന്നും ഇവർ പ്രത്യാശ പ്രകടിപ്പിക്കുന്നു.