എംടിയുടെ നാലുകെട്ട് അറബിയിലേക്ക്; പരിഭാഷ ഉടന്‍ പുറത്തിറങ്ങും

എം.ടി.വാസുദേവന് നായരുടെ നാലുകെട്ട് അറബിയിലേക്ക്. നോവലിന്റെ അറബി പരിഭാഷ ഉടന് പുറത്തിറങ്ങും. റിയാദ് ആസ്ഥാനമായി പ്രവര്ത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അല് മദാരിക് പ്രിന്റിങ് ആന്ഡ് പബ്ലിഷിങ് കമ്പനിയാണ് പ്രസാധകര്. മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയുമാണ് നോവലിന്റെ മൊഴിമാറ്റം നിര്വഹിച്ചിരിക്കുന്നത്.
 | 
എംടിയുടെ നാലുകെട്ട് അറബിയിലേക്ക്; പരിഭാഷ ഉടന്‍ പുറത്തിറങ്ങും

കോഴിക്കോട്: എം.ടി.വാസുദേവന്‍ നായരുടെ നാലുകെട്ട് അറബിയിലേക്ക്. നോവലിന്റെ അറബി പരിഭാഷ ഉടന്‍ പുറത്തിറങ്ങും. റിയാദ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രമുഖ അറബി പ്രസാധകരായ അല്‍ മദാരിക് പ്രിന്റിങ് ആന്‍ഡ് പബ്ലിഷിങ് കമ്പനിയാണ് പ്രസാധകര്‍. മലപ്പുറം കാട്ടുമുണ്ട സ്വദേശി മുസ്തഫ വാഫിയും കാളികാവ് അനസ് വാഫിയുമാണ് നോവലിന്റെ മൊഴിമാറ്റം നിര്‍വഹിച്ചിരിക്കുന്നത്.

നാലുകെട്ട് ഇതുവരെ പതിനാല് ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. അഞ്ചുലക്ഷത്തിലധികം കോപ്പികളാണ് വിറ്റുപോയിട്ടുള്ളത്. അബുദാബി ജുഡീഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റ് സുപ്രീം കോടതിയിലെ ബഹുഭാഷാ പരിഭാഷകനാണ് മുസ്തഫ വാഫി. അനസ് വാഫി കണ്ണൂരിലെ അഴിയൂര്‍ ജുമാ മസ്ജിദിലെ ഇമാമാണ്. ഹൈദരാബാദ് സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് സോഷ്യോളജിയില്‍ ബിരുദാനന്തര ബിരുദം നേടിയിട്ടുണ്ട്.

ഒരു വര്‍ഷത്തിലേറെയെടുത്താണ് ഇവര്‍ പരിഭാഷ പൂര്‍ത്തിയാക്കിയത്. തകഴിയുടെ ചെമ്മീനും ബെന്യാമിന്റെ ആടുജീവിതവുമാണ് ഇതിനു മുമ്പ് അറബിയിലേക്ക് മൊഴിമാറ്റം ചെയ്യപ്പെട്ടിരിക്കുന്ന പ്രമുഖ മലയാളം നോവലുകള്‍.