തകരുമെന്ന് യാത്രികന്റെ സ്വപ്നം; വിമാനം നിലത്തിറക്കി പരിശോധിച്ചു

വിമാനം തകർന്ന് വീഴുമെന്ന് സ്വപ്നം കണ്ട യാത്രക്കാരന്റെ പരിഭ്രാന്തി മൂലം പറന്നുയർന്നതിന് തൊട്ടു പിന്നാലെ അതേ വിമാനം നിലത്തിറക്കി. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന സൗദി എയർലൈൻസിന്റെ 1026 വിമാനമാണ് തിരിച്ചിറക്കിയത്.
 | 

തകരുമെന്ന് യാത്രികന്റെ സ്വപ്നം; വിമാനം നിലത്തിറക്കി പരിശോധിച്ചു
ജിദ്ദ:
വിമാനം തകർന്ന് വീഴുമെന്ന് സ്വപ്നം കണ്ട യാത്രക്കാരന്റെ പരിഭ്രാന്തി മൂലം പറന്നുയർന്നതിന് തൊട്ടു പിന്നാലെ അതേ വിമാനം നിലത്തിറക്കി. റിയാദിലെ കിംഗ് ഖാലിദ് ഇന്റർനാഷണൽ എയർപോർട്ടിൽ നിന്ന് ജിദ്ദയിലേക്ക് പോവുകയായിരുന്ന സൗദി എയർലൈൻസിന്റെ 1026 വിമാനമാണ് തിരിച്ചിറക്കിയത്.

ടേക്ക് ഓഫ് ചെയ്തയുടൻ തന്നെ വിമാനം തകരാൻ പോകുന്നതായി താൻ സ്വപ്നം കണ്ടുവെന്ന് ഇയാൾ എഴുന്നേറ്റ് നിന്ന് അലറുകയായിരുന്നു. ഇതോടെ മറ്റ് യാത്രക്കാരും പരിഭ്രാന്തരായി. വിമാനം താഴെയിറക്കിയ ശേഷം ഉടൻ തന്നെ ജീവനക്കാർ അധികൃതരുമായി ബന്ധപ്പെട്ട് ഇയാളെ എയർപോർട്ട് പോലീസിൽ ഏൽപ്പിക്കുകയും ചെയ്തു.

മറ്റ് യാത്രക്കാരുടെ പേടി മാറ്റാനായി വിമാനം പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷമാണ് പറന്നുയർന്നത്. എന്നാൽ സ്വപ്‌നം കണ്ട് ഭയപ്പെട്ട യാത്രക്കാരൻ വിമാനത്തിൽ കയറാൻ തയ്യാറായില്ലെന്ന് ഗൾഫ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.