കുറഞ്ഞ വരുമാനക്കാർക്കായ് ദുബായിൽ വീടൊരുങ്ങുന്നു

സ്വന്തമായി വീടില്ലാത്ത കുറഞ്ഞ വരുമാനക്കാർക്ക് ദുബായിൽ വീടൊരുങ്ങുന്നു. ദുബായ് മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് ആൻഡ് പ്ലാനിംഗ് ഡയറക്ടർ ജനറൽ അബ്ദുള്ള റാഫിയയാണ് ഇക്കാര്യം അറിയിച്ചത്. വർദ്ധിച്ചു വരുന്ന ട്രാഫിക് ബ്ലോക്കുകൾക്ക് പുതിയ പദ്ധതി ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാഫിയ പറഞ്ഞു.
 | 

കുറഞ്ഞ വരുമാനക്കാർക്കായ് ദുബായിൽ വീടൊരുങ്ങുന്നു

ദുബായ്: സ്വന്തമായി വീടില്ലാത്ത കുറഞ്ഞ വരുമാനക്കാർക്ക് ദുബായിൽ വീടൊരുങ്ങുന്നു. ദുബായ് മുനിസിപ്പാലിറ്റി എഞ്ചിനീയറിംഗ് ആൻഡ് പ്ലാനിംഗ് ഡയറക്ടർ ജനറൽ അബ്ദുള്ള റാഫിയയാണ് ഇക്കാര്യം അറിയിച്ചത്. വർദ്ധിച്ചു വരുന്ന ട്രാഫിക് ബ്ലോക്കുകൾക്ക് പുതിയ പദ്ധതി ഒരു പരിധി വരെ പരിഹാരമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും റാഫിയ പറഞ്ഞു.

ദുബായിൽ ജോലിക്കെത്തുന്നവരിൽ അധികവും പുറത്ത് നിന്നുള്ളവരാണ്. ജോലി സ്ഥലങ്ങളിൽ നിന്നും വളരെ ദൂരെയായിരിക്കും ഇവർക്ക് താമസ സൗകര്യം ഒത്തുവരുന്നത്. നീണ്ട ബ്ലോക്കുകൾ താണ്ടിവേണം ദിവസവും ഇവർക്ക് ഓഫീസലെത്താൻ. മധ്യനിര വരുമാനക്കാരായ ഇവരിൽ അധികം ആളുകൾക്കും ദുബായിൽ സ്വന്തമായി ഒരു അപ്പാർട്ട്‌മെന്റ് എന്നത് സ്വപ്‌നമാണ്. ഇവരെ ലക്ഷ്യം വെച്ചാണ് പുതിയ പദ്ധതി ഒരുങ്ങുന്നത്.

താമസസ്ഥലങ്ങൾ ഉൾപ്പെടെയുള്ള എല്ലാ കെട്ടിടങ്ങൾക്കും വാടക ഉയർത്തിയത് മധ്യനിര വരുമാനക്കാർക്ക് തിരിച്ചടിയായിട്ടുണ്ട്.ശരാശരി 15 മുതൽ 60 ശതമാനം വരെ വാടകയാണ് ഇവിടെ വർദ്ധിപ്പിച്ചിരിക്കുന്നത്. വാടക വർദ്ധിപ്പിച്ചതോടെ സാമ്പത്തിക ശേഷിക്കനുസരിച്ച് വാടകക്കെട്ടിടം തരപ്പെടുത്താനാവാത്ത വിഷമത്തിലാണ് ഒട്ടേറെ കുടുംബങ്ങൾ.

പുതിയ പദ്ധതി നടപ്പിലായാൽ അടിക്കടിയുള്ള വാടക വർദ്ധനവിൽ നിന്നും നിരവധി കുടുംബങ്ങൾ രക്ഷപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. കുറഞ്ഞ ചെലവിൽ വീടുകൾ ലഭ്യമാക്കുന്നതാണ് പുതിയ പദ്ധതി. പദ്ധതിയുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾ പുരോഗമിച്ച് വരുകയാണ്. എല്ലാവർക്കും അനുയോജ്യമായ ദുബായിലെ ഒരു പ്രധാന മേഖലയിലാകും പദ്ധതി നടപ്പിലാക്കുകയെന്ന് അബ്ദുള്ള റാഫിയ അറിയിച്ചു.