ജിദ്ദയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

സൗദി അറേബ്യയിലെ ജിദ്ദാ പ്രവിശ്യയിൽ ശക്തമായ പോടിക്കാറ്റടിക്കാൻ സാധ്യതയുളളതായി മുന്നറിയിപ്പ്. ഈ മേഖലയിലെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കനത്ത തോതിലുള്ള പൊടിക്കാറ്റിൽ കാഴ്ച മറയുന്ന സാഹചര്യമുണ്ടാകാനിടയുണ്ടെന്നും പുറത്തിറങ്ങുന്നവർ ഇക്കാര്യം പരിഗണിക്കണമെന്നും അറിയിപ്പിൽ പറയുന്നു.
 | 
ജിദ്ദയിൽ പൊടിക്കാറ്റ് മുന്നറിയിപ്പ്

ജിദ്ദ:
സൗദി അറേബ്യയിലെ ജിദ്ദാ പ്രവിശ്യയിൽ ശക്തമായ പോടിക്കാറ്റടിക്കാൻ സാധ്യതയുളളതായി മുന്നറിയിപ്പ്. ഈ മേഖലയിലെ ആളുകൾ ജാഗ്രത പാലിക്കണമെന്ന് സിവിൽ ഡിഫൻസ് ഡയറക്ടറേറ്റ് വാർത്താക്കുറിപ്പിൽ അറിയിച്ചു. കനത്ത തോതിലുള്ള പൊടിക്കാറ്റിൽ കാഴ്ച മറയുന്ന സാഹചര്യമുണ്ടാകാനിടയുണ്ടെന്നും പുറത്തിറങ്ങുന്നവർ ഇക്കാര്യം പരിഗണിക്കണമെന്നും അറിയിപ്പിൽ പറയുന്നു.

ആളുകൾ മലഞ്ചെരുവുകളിലും ബീച്ചുകളിലും പോകുന്നതിന് നിയന്ത്രണം ഏർപ്പെടുത്തിയതായി സിവിൽ ഡിഫൻസ് ഡയറക്ടറ്റ് വ്യക്താവ് കേണൽ സയീദി സർഫാൻ പറഞ്ഞു. തൈഫ്, കുലൈസ്, അൽ ജാമോം എന്നീ പ്രദേശങ്ങളിലുള്ളവർക്കും ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.

പൊടിക്കാറ്റിനെ നേരിടാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. പൊടിക്കാറ്റ് ഭീതിയേത്തുടർന്ന് കിംഗ് അബ്ദുള്ളാ സ്‌ക്വയറിലെ കൊടിമരത്തിൽ നിന്നും പതാക താഴെയിറക്കി. ലോകത്തിലെ ഏറ്റവും വലിയ കൊടിമരമാണ് ഇത്.