സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് യാത്രചെയ്യുന്നത് വിലക്കില്ല; വാർത്ത നിഷേധിച്ച് സൗദിയ എയർലൈൻസ്

സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദിയ എയർലൈൻസ് രംഗത്ത്. സൗദിയ എയർ ലൈൻസ് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ അബ്ദുൾ റഹ്മാൻ അൽ ഫഹദാണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.
 | 

സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് യാത്രചെയ്യുന്നത് വിലക്കില്ല; വാർത്ത നിഷേധിച്ച് സൗദിയ എയർലൈൻസ്

റിയാദ്: സ്ത്രീകളും പുരുഷൻമാരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുമെന്ന വാർത്ത നിഷേധിച്ച് സൗദിയ എയർലൈൻസ് രംഗത്ത്. സൗദിയ എയർ ലൈൻസ് അസിസ്റ്റന്റ് മാർക്കറ്റിംഗ് മാനേജർ അബ്ദുൾ റഹ്മാൻ അൽ ഫഹദാണ് വാർത്ത നിഷേധിച്ച് രംഗത്തെത്തിയിരിക്കുന്നത്.

തന്റെ പേര് സൂചിപ്പിച്ചുകൊണ്ട് സൗദി അറേബ്യ ഡെയ്‌ലി ‘അജെൽ’ നൽകിയ വാർത്ത തെറ്റാണെന്നും കെട്ടിച്ചമച്ചതാണെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു. ഒരുമിച്ച് യാത്ര ചെയ്യാൻ സാധിക്കാത്ത ഭാര്യാ ഭർത്താക്കന്മാർക്ക് അതിനുള്ള അവസരം ഒരുക്കാനാണ് ശ്രമിക്കുന്നതെന്നും എന്നാൽ അത് വളച്ചൊടിച്ചത് നിർഭാഗ്യകരമാണെന്നും അദ്ദേഹം വ്യക്തമാക്കി. ടിക്കറ്റ് ബുക്കിംഗ് സ്വീകരിക്കുന്ന സമയത്ത് അത്തരം പരിഗണന നൽകാൻ ജീവനക്കാരോട് നിർദ്ദേശിക്കുക മാത്രമാണ് ഉണ്ടായത്.

സൗദി അറേബ്യയുടെ ദേശീയ വിമാനക്കമ്പനിയായ സൗദിയ എയർലൈൻസ്, സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് യാത്ര ചെയ്യുന്നതിന് വിലക്കേർപ്പെടുത്തുന്നതായി കഴിഞ്ഞ ദിവസമാണ് വാർത്ത പുറത്തുവന്നത്. ഭാര്യമാർക്കൊപ്പം മറ്റ് പുരുഷന്മാർ യാത്ര ചെയ്യുന്നതിനെതിരെ യാത്രക്കാരിൽ ചിലർ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പുതിയ സംവിധാനമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.