യുഎഇയിൽ കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അടുത്ത 12 മണിക്കൂറിനുള്ളിൽ യുഎഇയിലെ പല സ്ഥലങ്ങളിൽ കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടരാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോ മീറ്റർ വേഗത്തിലാണ് നിലവിൽ കാറ്റ് വീശുന്നത്. അബുദാബിയിൽ തിങ്കളാഴ്ച രാവിലെ വീശിയ പൊടിക്കാറ്റ് ജന ജീവിതത്തെ കാര്യമായി ബാധിച്ചു.
 | 

യുഎഇയിൽ കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്

അബുദാബി: അടുത്ത 12 മണിക്കൂറിനുള്ളിൽ യുഎഇയിലെ പല സ്ഥലങ്ങളിൽ കൊടുങ്കാറ്റിന് സാധ്യതയെന്ന് മുന്നറിയിപ്പ്. ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്. ചൊവ്വാഴ്ച രാവിലെ വരെ ഇത് തുടരാനാണ് സാധ്യത. മണിക്കൂറിൽ 65 കിലോ മീറ്റർ വേഗത്തിലാണ് നിലവിൽ കാറ്റ് വീശുന്നത്. അബുദാബിയിൽ തിങ്കളാഴ്ച രാവിലെ വീശിയ പൊടിക്കാറ്റ് ജന ജീവിതത്തെ കാര്യമായി ബാധിച്ചു.

ശക്തമായ കാറ്റ് വീശാനുള്ള സാധ്യത കണക്കിലെടുത്ത് തീരദേശ മേഖലയിലും മുന്നറിയിപ്പ് നൽകിയിട്ടണ്ട്. 12 അടി ഉയരത്തിൽ വരെ തിരമാലകൾ ഉയരുമെന്നാണ് വിലയിരുത്തൽ. റാസ് അൽ ഖായ്മയിലെ ബാബൽ ജയിസിൽ തിങ്കളാഴ്ച രാവിലെ റെക്കോഡ് മഴയാണ് രേഖപ്പെടുത്തിയത്. 38.2 മില്ലീ മീറ്റർ മഴ പെയ്തതായി അന്തരീക്ഷത്തിന്റെ വ്യാപ്തിയെക്കുറിച്ചും വ്യാതിയാനങ്ങളെക്കുറിച്ചും പഠനം നടത്തുന്ന നാഷണൽ സെന്റർ ഫോർ മെറ്റൊറോളജി ആൻഡ് സെയ്‌സ്‌മോളജി (എൻ.സി.എം.എസ്) അധികൃതർ പറഞ്ഞു.

അന്തരീക്ഷ ഊഷ്മാവ് 4.8 ഡിഗ്രി സെൽഷ്യസ് വരെ കുറയും. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ അഞ്ച് ഡിഗ്രി സെൽഷ്യസ് വരെ അന്തരീക്ഷ ഊഷ്മാവ് കുറഞ്ഞതായും എൻ.സി.എം.എസ് അധികൃതർ പറയുന്നു.

അതേസമയം, അപകട സാധ്യത കണക്കിലെടുത്ത് സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കിയിട്ടുണ്ട്. തീര മേഖലകളിൽ താമസിക്കുന്നവരെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.