ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

ലോകത്തിന്റെ വാണിജ്യ തലസ്ഥാനമായി വളരുകയാണ് ദുബായ്. പ്രവാസികളുടെ ഇഷ്ട നഗരമായും ദുബായ് മാറികഴിഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ദുബായിയുടെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലുള്ള വികസന പദ്ധതികൾക്കാണ് 2014ൽ തുടക്കമിട്ടിരിക്കുന്നത്.
 | 

ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

ദുബായ്: ലോകത്തിന്റെ വാണിജ്യ തലസ്ഥാനമായി വളരുകയാണ് ദുബായ്. പ്രവാസികളുടെ ഇഷ്ട നഗരമായും ദുബായ് മാറികഴിഞ്ഞു. അടുത്ത പത്ത് വർഷത്തിനുള്ളിൽ ദുബായിയുടെ മുഖച്ഛായ തന്നെ മാറുന്ന വിധത്തിലുള്ള വികസന പദ്ധതികൾക്കാണ് 2014ൽ തുടക്കമിട്ടിരിക്കുന്നത്.

1. മാൾ ഓഫ് ദ വേൾഡ്

ഈ വർഷം തുടക്കമിട്ട ദുബായിലെ മെഗാ പ്രോജക്ടുകൾ ഏറ്റവും ശ്രദ്ധേയമായിരിക്കുന്നത് ലോകത്തിലെ ഏറ്റവും വലുതെന്ന് വിശേഷിപ്പിക്കാവുന്ന ഷോപ്പിംഗ് മാൾ ആണ്. ഏകദേശം 25 ബില്യൺ ദിർഹം വേണ്ടിവരുന്ന ഷോപ്പിംഗ് മാളിന്റെ നിർമ്മാണം അടുത്ത പത്ത് വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 48 മില്യൺ സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന ഷോപ്പിംഗ് മാളിൽ കാലാവസ്ഥ നിയന്ത്രണ വിധേയമായിരിക്കും. ലോകത്തിലെ ഏറ്റവും വലിയ തീം പാർക്ക് ആയിരിക്കും ഇതിന്റെ ആകർഷണങ്ങളിലൊന്ന്. എട്ട് മില്യൺ സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന പാർക്കിൽ ഗ്ലാസുകൊണ്ടാണ് മേൽക്കൂര നിർമ്മിക്കുന്നത്. തണുപ്പ് മാസങ്ങളിൽ തുറക്കാവുന്ന രീതിയിലാണ് മേൽക്കൂരയുടെ പാളികൾ.

ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

2. അകോയ ഓക്‌സിജൻ

55 മില്യൺ സ്‌ക്വയർ ഫീറ്റിൽ ഒരുങ്ങുന്ന പാർപ്പിട പദ്ധതിയായ അകോയ ഓക്‌സിജനാണ് മറ്റൊരു പ്രധാന പദ്ധതി. മനോഹരമായ ഒരു ഗോൾഫ് കോർട്ടാണ് ഇതിന്റെ ഹൈലൈറ്റ്. യോഗ, ഹെർബൽ ചികിത്സ, ഡയറ്റ് കൺട്രോൾ എന്നിവയ്ക്കും പ്രത്യേക സംവിധാനങ്ങളുണ്ട്. ഒരു ഫൈവ് സ്റ്റാർ ഹോട്ടലും അകോയ ഓക്‌സിജനിൽ ഒരുങ്ങുന്നുണ്ട്.

ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

3. ദുബായ് തീം പാർക്ക്

സെപ്തംബറിൽ പ്രഖ്യാപിച്ച ദുബായ് തീം പാർക്കിൽ ബോളിവുഡ് സിനിമകൾ കാണുന്നതിന് പ്രത്യേക സംവിധാനമാണുള്ളത്. ദുബായിയിലെ ആദ്യത്തെ ലെഗോലാൻഡ് തീംപാർക്കായിരിക്കും ഇത്. സോണി പിക്‌ചേഴ്‌സിന്റേയും ഡ്രീംവർക്ക് ആനിമേഷന്റേയും ആശയം അടിസ്ഥാനമാക്കിയാണ് പാർക്കിന്റെ നിർമ്മാണം. ദുബായ് മെട്രോയെയും റെയിൽവെയേയും ഭാവിയിൽ തീം പാർക്കുമായി ബന്ധിപ്പിക്കും.

 ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

4.റോയൽ അത്‌ലാന്റിസ് റിസോർട്ട് ആൻഡ് റെസിഡൻസ്

ദുബായ് ഇൻവെസ്റ്റ്‌മെന്റ് കോർപ്പറേഷനും ദുബായ് ഗവൺമെന്റിന്റെ ഇൻവെസ്റ്റ്‌മെന്റ് വിഭാഗവും സംയുക്തമായി ചേർന്ന് നടപ്പാക്കുന്ന പദ്ധതിയാണ് റോയൽ അത്‌ലാന്റിസ് റിസോർട്ട് ആൻഡ് റെസിഡൻസ്. പാം ജുമെയിറാഹിലാണ് റിസോർട്ട് ഒരുങ്ങുന്നത്. 2018ൽ പദ്ധതിയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകും.

ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

5.ലാ മെർ

688 വില്ലകൾ, 160 ഹോട്ടലുകൾ, ഹോസ്പിറ്റൽ, പുറത്ത് നിന്നുവരുന്നവർക്കുള്ള താമസ സൗകര്യം എന്നിവയുമായി ഒരുങ്ങുകയാണ് ലാ മെർ. പേൾ ജുമെയിറാ ദ്വീപിലാണ് പദ്ധതി നടപ്പിലാക്കാൻ തീരുമാനിച്ചിരിക്കുന്നത്. ദുബായിയുടെ സാമ്പത്തിക വളർച്ചയിൽ കാര്യമായ പുരോഗതി വരുത്താൻ പദ്ധതിക്ക് കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ

6. ലഗൂൺ ടൗൺഷിപ്പ്

ലഗൂണിൽ നിർമ്മിക്കുന്ന ടൗൺഷിപ്പാണ് മറ്റൊരു പദ്ധതി. 39,000 പാർപ്പിടങ്ങൾ, 22 ഹോട്ടലുകളിലായി 4,400 മുറികൾ, 3,664 ഓഫീസുകൾ എന്നിവയും ഇവിടെയുണ്ടാകും. ദുബായ് ട്വിൻ ടവറിന് സമീപമാണ് പദ്ധതി ഒരുങ്ങുന്നത്. എമ്മാർ പ്രോപ്പർട്ടീസും ദൂബായ് ഹോൾഡിംഗ്‌സുമാണ് ടൗൺഷിപ് പദ്ധതിക്ക് പിന്നിൽ.

ദുബായ് ഇനി ലോക വാണിജ്യ കേന്ദ്രം; പത്ത് വർഷം കൊണ്ട് ആറ് മെഗാ പ്രോജക്ടുകൾ