ഒമാനില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ടു

ഒമാനിലുണ്ടായ വാഹനപകടത്തില് കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ടു. കുറ്റ്യാടി നരിക്കൂട്ടുംചാലില് പുതിയേടത്ത് അഷ്റഫ് (50) ആണ് മരിച്ചത്. അഷ്റഫ് ഓടിച്ചിരുന്ന ടാങ്കര് നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില് ഇടിച്ച് മറിയുകയായിരുന്നു. ഉടന് തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. ബാത്തിന എക്സ്പ്രസ്വേയില് സുവൈഖിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.
 | 
ഒമാനില്‍ ടാങ്കര്‍ ലോറി മറിഞ്ഞ് കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ടു

മസ്‌കത്ത്: ഒമാനിലുണ്ടായ വാഹനപകടത്തില്‍ കോഴിക്കോട് സ്വദേശി കൊല്ലപ്പെട്ടു. കുറ്റ്യാടി നരിക്കൂട്ടുംചാലില്‍ പുതിയേടത്ത് അഷ്‌റഫ് (50) ആണ് മരിച്ചത്. അഷ്‌റഫ് ഓടിച്ചിരുന്ന ടാങ്കര്‍ നിയന്ത്രണം നഷ്ടപ്പെട്ട് ഡിവൈഡറില്‍ ഇടിച്ച് മറിയുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ബാത്തിന എക്‌സ്പ്രസ്‌വേയില്‍ സുവൈഖിനടുത്ത് വെച്ചാണ് അപകടം സംഭവിച്ചത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷിച്ച് വരികയാണ്.

കോഴിക്കോട് നാദാപുരത്ത് ടാകസി ഡ്രൈവറായി ജോലി ചെയ്തിരുന്ന അഷ്‌റഫ് 10 വര്‍ഷങ്ങള്‍ക്ക് മുന്‍പാണ് ഗള്‍ഫിലെത്തുന്നത്. സുഹാര്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് അയക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ കെ.എം.സി.സി നേതൃത്വത്തില്‍ നടന്നുവരുന്നു. കുഞ്ഞമ്മദ് കുട്ടി പിതാവും ജസീല ഭാര്യയുമാണ്. മുഹമ്മദ് ഷാന്‍, മുഹമ്മദ് സിനാന്‍, അമീന്‍ എന്നിവര്‍ മക്കളാണ്.