സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

സൗദിയില് മലയാളി നഴ്സ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പള്ളിക്കല് സ്വദേശിനി പുന്നവിള വീട്ടില് നീനയാണ് ജീവനൊടുക്കിയത്. സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൂന്ന് വര്ഷമായി അല്ഹസ്സയിലെ ഹെല്ത്ത് സെന്ററില് നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസമാണ് അവധിക്ക് ശേഷം നീന ജോലിയില് തിരികെ പ്രവേശിച്ചത്. മൃതദേഹം ഫഹദ് ആശുപത്രിയില് സൂക്ഷിച്ചിരിക്കുകയാണ്.
 | 

സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു

റിയാദ്: സൗദിയില്‍ മലയാളി നഴ്‌സ് ആത്മഹത്യ ചെയ്തു. തിരുവനന്തപുരം പള്ളിക്കല്‍ സ്വദേശിനി പുന്നവിള വീട്ടില്‍ നീനയാണ് ജീവനൊടുക്കിയത്. സൗദി പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആത്മഹത്യക്ക് പിന്നിലെ കാരണം വ്യക്തമല്ല. മൂന്ന് വര്‍ഷമായി അല്‍ഹസ്സയിലെ ഹെല്‍ത്ത് സെന്ററില്‍ നഴ്സായി ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ മാസമാണ് അവധിക്ക് ശേഷം നീന ജോലിയില്‍ തിരികെ പ്രവേശിച്ചത്. മൃതദേഹം ഫഹദ് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

അമ്മയ്ക്ക് അസുഖമായതിനാല്‍ നാട്ടിലേക്ക് വരാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു നീനയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിനായി ആശുപത്രി അധികൃതരോട് അവധി ആവശ്യപ്പെട്ട് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ ഇന്നലെ നീന താമസിച്ചിരുന്ന മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. പ്രാഥമിക അന്വേഷണങ്ങള്‍ പൂര്‍ത്തിയായാല്‍ ഉടന്‍ മൃതദേഹം നാട്ടിലെത്തിക്കും.