മലയാളി വ്യവസായി യു.എ.ഇയില്‍ ആത്മഹത്യ ചെയ്തു

മലയാളി വ്യവസായിയും സാമൂഹിക പ്രവര്ത്തകനുമായ സന്ദീപ് വെള്ളല്ലൂരിനെ(35) യു.എ.ഇയില് ആത്മഹത്യ ചെയ്ത നിലയില് കണ്ടെത്തി. രാസല്ഖൈമയിലെ താമസ സ്ഥലത്ത് ഫാനില് തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. പ്രവാസികള്ക്കിടയില് നിരവധി ചാരിറ്റി പ്രവര്ത്തനങ്ങള്ക്ക് നേതൃത്വം നല്കിയിട്ടുള്ള വ്യക്തിയാണ് സന്ദീപ്. സമീപകാലത്ത് ബിസിനസിലുണ്ടായ തകര്ച്ച സന്ദീപിനെ സാമ്പത്തികമായി തകര്ത്തിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള് പറയുന്നു.
 | 
മലയാളി വ്യവസായി യു.എ.ഇയില്‍ ആത്മഹത്യ ചെയ്തു

റാസല്‍ഖൈമ: മലയാളി വ്യവസായിയും സാമൂഹിക പ്രവര്‍ത്തകനുമായ സന്ദീപ് വെള്ളല്ലൂരിനെ(35) യു.എ.ഇയില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. രാസല്‍ഖൈമയിലെ താമസ സ്ഥലത്ത് ഫാനില്‍ തൂങ്ങി മരിച്ച നിലയിലാണ് ഇയാളെ കണ്ടെത്തിയിരിക്കുന്നത്. പ്രവാസികള്‍ക്കിടയില്‍ നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിട്ടുള്ള വ്യക്തിയാണ് സന്ദീപ്. സമീപകാലത്ത് ബിസിനസിലുണ്ടായ തകര്‍ച്ച സന്ദീപിനെ സാമ്പത്തികമായി തകര്‍ത്തിരുന്നുവെന്ന് അടുത്ത സുഹൃത്തുക്കള്‍ പറയുന്നു.

ബിസിനസ് തകര്‍ച്ചയാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. മൂന്ന് കുട്ടികളുടെ പിതാവാണ് തിരുവനന്തപുരം സ്വദേശിയായ സന്ദീപ്. ആത്മഹത്യ ചെയ്യുന്ന സമയത്ത് സന്ദീപിന്റെ കൂടെ താമസിച്ചിരുന്നവര്‍ പുറത്ത് പോയിരിക്കുകയായിരുന്നു. ഇവര്‍ പിന്നീട് തിരികെയെത്തിയപ്പോഴാണ് ആത്മഹത്യ ചെയ്ത നിലയില്‍ അദ്ദേഹത്തെ കണ്ടെത്തുന്നത്. സംഭവത്തെക്കുറിച്ച് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

പ്രവാസികളുടെ ക്ഷേമവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന നിരവധി സംഘടനകളില്‍ സജീവ സാന്നിധ്യമായിരുന്നു സന്ദീപ്. റാസല്‍ഖൈമയിലുണ്ടായ അപകടത്തില്‍ മരിച്ച ഇന്ത്യന്‍ തൊഴിലാളിയുടെ കുടുംബത്തിന് 4 ലക്ഷം രൂപ സഹായം നല്‍കി നേരത്തെ സന്ദീപ് വാര്‍ത്തകളിലിടം പിടിച്ചിരുന്നു. ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ഉടന്‍ നാട്ടിലെത്തിക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.