ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനൊരുങ്ങി ഒമാന്‍

സ്വദേശിവല്ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്. ഇന്ഷൂറന്സ് മേഖല പൂര്ണമായും സ്വദേശിവല്ക്കരിക്കാനുള്ള പദ്ധതികള് തയ്യാറാക്കുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്ട്ടുകള്. മലയാളികള് അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള് ജോലിയെടുക്കുന്ന മേഖലയാണ് ഇന്ഷൂറന്സ്. പൂര്ണ സ്വദേശിവല്ക്കരണം നടപ്പിലായാല് ആയിരക്കണക്കിന് വിദേശികള്ക്ക് രാജ്യം വിട്ടുപോകേണ്ടിവരും. ഈ മാസം 19 വരെയാണ് ഏജന്സികളില് പൂര്ണ സ്വദേശിവത്കരണം നടപ്പാക്കാന് സര്ക്കാര് കാലാവധി അനുവദിച്ചിരിക്കുന്നത്.
 | 
ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനൊരുങ്ങി ഒമാന്‍

മസ്‌ക്കറ്റ്: സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി ഒമാന്‍. ഇന്‍ഷൂറന്‍സ് മേഖല പൂര്‍ണമായും സ്വദേശിവല്‍ക്കരിക്കാനുള്ള പദ്ധതികള്‍ തയ്യാറാക്കുന്നതായിട്ടാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ടുകള്‍. മലയാളികള്‍ അടക്കമുള്ള ആയിരക്കണക്കിന് പ്രവാസികള്‍ ജോലിയെടുക്കുന്ന മേഖലയാണ് ഇന്‍ഷൂറന്‍സ്. പൂര്‍ണ സ്വദേശിവല്‍ക്കരണം നടപ്പിലായാല്‍ ആയിരക്കണക്കിന് വിദേശികള്‍ക്ക് രാജ്യം വിട്ടുപോകേണ്ടിവരും. ഈ മാസം 19 വരെയാണ് ഏജന്‍സികളില്‍ പൂര്‍ണ സ്വദേശിവത്കരണം നടപ്പാക്കാന്‍ സര്‍ക്കാര്‍ കാലാവധി അനുവദിച്ചിരിക്കുന്നത്.

സ്വദേശിവത്കരണത്തിന്റെ കാലാവധി നീട്ടി തരണമെന്ന് ആവശ്യപ്പെട്ട് ഏജന്‍സികളിലെ ജീവനക്കാര്‍ കാപിറ്റല്‍ മാര്‍ക്കറ്റ് അതോറിറ്റിയെ സമീപിച്ചിരുന്നു. ഇന്‍ഷൂറന്‍സ് കമ്പനികളും ഇതേ ആവശ്യവുമായി ബന്ധപ്പെട്ടവരെ സമീപിച്ചിരുന്നു. ഈ അപേക്ഷകളില്‍ അധികൃതര്‍ തീരുമാനം അറിയിച്ചിട്ടില്ല. വരും ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്നാണ് കരുതുന്നത്.

സ്വദേശിവല്‍ക്കരണം ശക്തമാക്കി യു.എ.ഇയും രംഗത്ത് വന്നിരുന്നു. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 30,000 സ്വദേശികള്‍ക്ക് തൊഴിലസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് യു.എ.ഇ സര്‍ക്കാര്‍ രൂപം നല്‍കിയിട്ടുണ്ട്. ഇതോടെ സ്വകാര്യ മേഖലയില്‍ തൊഴിലെടുക്കുന്ന വിദേശികള്‍ ആശങ്കയിലായിരിക്കുകയാണ്. നിതാഖത്തിനോട് അനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴിലെടുക്കുന്ന വിദേശീയരായ പതിനായിരങ്ങള്‍ക്ക് ജോലി നഷ്ടമായിരുന്നു. പിന്നീട് സ്വദേശിവല്‍ക്കരണം കൂടുതല്‍ ശക്തമാക്കാന്‍ ഗള്‍ഫ് രാജ്യങ്ങള്‍ തീരുമാനിക്കുകയായിരുന്നു.