വിമാനം ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിന് ഒരു വര്‍ഷം തടവ്

വിമാനം ബോംബ് വെച്ച് തകര്ക്കുമെന്ന് ഭീഷണി മുഴക്കിയ പൈലറ്റിന് ഒരു വര്ഷം തടവുശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. മാഡ്രിഡില് നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു 27 കാരനായ പൈലറ്റ്. മദ്യപിച്ച് ബഹളം വെച്ച് മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെയാണ് പ്രശ്നങ്ങള്ക്ക് തുടക്കം. വിമാന ജീവനക്കാര് ഇയാളോട് ശാന്തനാകാന് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. കൂടുതല് ബഹളം വെച്ചതോടെ ഇയാളെ ബലമായി സീറ്റിലിരുത്താന് ജീവനക്കാര് ശ്രമിക്കുകയും ചെയ്തു.
 | 

വിമാനം ബോംബ് ഉപയോഗിച്ച് തകര്‍ക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൈലറ്റിന് ഒരു വര്‍ഷം തടവ്

ദുബായ്: വിമാനം ബോംബ് വെച്ച് തകര്‍ക്കുമെന്ന് ഭീഷണി മുഴക്കിയ പൈലറ്റിന് ഒരു വര്‍ഷം തടവുശിക്ഷ. ദുബായ് കോടതിയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. കഴിഞ്ഞ ജൂണിലാണ് കേസിനാസ്പദമായ സംഭവം. മാഡ്രിഡില്‍ നിന്ന് ദുബായിലേക്ക് യാത്ര ചെയ്യുകയായിരുന്ന വിമാനത്തിലെ യാത്രക്കാരനായിരുന്നു 27 കാരനായ പൈലറ്റ്. മദ്യപിച്ച് ബഹളം വെച്ച് മറ്റു യാത്രക്കാരെ ബുദ്ധിമുട്ടിച്ചതോടെയാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കം. വിമാന ജീവനക്കാര്‍ ഇയാളോട് ശാന്തനാകാന്‍ ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. കൂടുതല്‍ ബഹളം വെച്ചതോടെ ഇയാളെ ബലമായി സീറ്റിലിരുത്താന്‍ ജീവനക്കാര്‍ ശ്രമിക്കുകയും ചെയ്തു.

അസഭ്യ വര്‍ഷം നടത്തുകയും ചെരിപ്പ് ഉപയോഗിച്ച് ജീവനക്കാരിയെ ഇയാള്‍ ആക്രമിക്കുകയും ചെയ്തു. തുടര്‍ന്ന് ഇയാളെ യാത്രക്കാരുടെ സഹായത്തോടെ ജീവനക്കാര്‍ വിലങ്ങണിയിച്ചു. സീറ്റിലിരുന്ന ശേഷം തന്റെ കൈവശം ബോംബുണ്ടെന്നും വിമാനം തകര്‍ക്കുമെന്നും ഇയാള്‍ ആക്രോശിക്കുകയും ചെയ്തു. വിമാനത്താവളത്തില്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ഇയാളെ വിമാനമിറങ്ങിയ ഉടന്‍ പോലീസ് അറസ്റ്റ് ചെയ്തു. തെളിവുകള്‍ പരിശോധിച്ച ഇയാള്‍ കുറ്റക്കാരനാണെന്ന് ദുബായി കോടതി കണ്ടെത്തുകയായിരുന്നു.

മദ്യപിച്ച് മറ്റുള്ളവരെ ബുദ്ധിമുട്ടിക്കുക, ലൈസന്‍സില്ലാതെ മദ്യപാനം, വിമാനം തകര്‍ക്കുമെന്ന് പരിഭ്രാന്തി പരത്തുക, സ്ത്രീയെ അപമാനിക്കുക തുടങ്ങിയ കുറ്റങ്ങളാണ് തെളിഞ്ഞിരിക്കുന്നത്. വിമാനത്തിന്റെ സീറ്റിനും വിന്‍ഡോയ്ക്കും ഇയാള്‍ കേടുപാടുകള്‍ വരുത്തിയിട്ടുണ്ട്. ഏതാണ്ട് 10,324 ദിര്‍ഹത്തിന്റെ കേടുപാടുകളാണ് വിമാനത്തിനുണ്ടാക്കിയിരിക്കുന്നത്.