മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി; വനിതകളുടെ ഫാഷന്‍ ഷോയ്ക്ക് വേദിയാകും

ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങള്ക്കൊരുങ്ങി അറബ് രാജ്യം സൗദി അറേബ്യ. സ്ത്രീകള്ക്ക് പൊതുനിരത്തില് വാഹനമോടിക്കാനുള്ള അവകാശം നിയമപരമാക്കിയതിന് പിന്നാലെ വനിതകളുടെ ഫാഷന് വീക്കിന് വേദിയാവുകയാണ് സൗദി. സാമൂഹിക പരിവര്ത്തന പദ്ധതിയുടെ ഭാഗമായാണ് ഫാഷന് വീക്കിന് അനുമതി നല്കിയത്. ഈ മാസം അവസാനമാണ് ഫാഷന് വീക്ക് ആരംഭിക്കുക. നിലവില് നൂറ് കണക്കിന് സൗദി വനിതകള് മോഡലിംഗ് രംഗത്ത് പ്രവര്ത്തിക്കുന്നുണ്ട്. എന്നാല് പരിമിതമായ ജോലി സാധ്യത മാത്രമാണ് സൗദിയില് മോഡലുകള്ക്ക് ഉണ്ടായിരുന്നത്.
 | 

മാറ്റങ്ങള്‍ക്കൊരുങ്ങി സൗദി; വനിതകളുടെ ഫാഷന്‍ ഷോയ്ക്ക് വേദിയാകും

റിയാദ്: ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങള്‍ക്കൊരുങ്ങി അറബ് രാജ്യം സൗദി അറേബ്യ. സ്ത്രീകള്‍ക്ക് പൊതുനിരത്തില്‍ വാഹനമോടിക്കാനുള്ള അവകാശം നിയമപരമാക്കിയതിന് പിന്നാലെ വനിതകളുടെ ഫാഷന്‍ വീക്കിന് വേദിയാവുകയാണ് സൗദി. സാമൂഹിക പരിവര്‍ത്തന പദ്ധതിയുടെ ഭാഗമായാണ് ഫാഷന്‍ വീക്കിന് അനുമതി നല്‍കിയത്. ഈ മാസം അവസാനമാണ് ഫാഷന്‍ വീക്ക് ആരംഭിക്കുക. നിലവില്‍ നൂറ് കണക്കിന് സൗദി വനിതകള്‍ മോഡലിംഗ് രംഗത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ പരിമിതമായ ജോലി സാധ്യത മാത്രമാണ് സൗദിയില്‍ മോഡലുകള്‍ക്ക് ഉണ്ടായിരുന്നത്.

പുതിയ നീക്കം മോഡലിംഗ് രംഗത്തേക്ക് കൂടുതല്‍ സ്ത്രീകളെ ആകൃഷ്ടരാക്കുമെന്നാണ് കരുതുന്നത്. ആദ്യത്തെ ഫാഷന്‍ വീക്കിന് വേണ്ടി നൂറിലധികം മോഡലുകള്‍ തയ്യാറെടുപ്പുകള്‍ നടത്തുന്നതായിട്ടാണ് സൂചന. ഫാഷന്‍ വീക്കിന്റെ രണ്ടാം ഘട്ടം അടുത്ത മാസം 21 മുതല്‍ 25 വരെ നടക്കും. സാമൂഹിക പരിഷ്‌കരണത്തിന്റെ പാതയിലേക്ക് രാജ്യത്തെ നയിക്കാന്‍ സൗദി ഭരണാധികാരികള്‍ നടത്തുന്ന ശ്രമങ്ങളുടെ ഭാഗമായി നിരവധി കര്‍ശന നിയമങ്ങള്‍ ഭരണഘടനയില്‍ നിന്ന് ഒഴിവാക്കിയിരുന്നു. ഇതിന്റെ ഭാഗമായി സിനിമാ തീയേറ്ററുകളും രാജ്യത്ത് പ്രവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്.

ഫാഷന്‍ റാമ്പില്‍ സ്ത്രീകളാണ് ചുവടുവെക്കുന്നതെങ്കിലും ഇവരെ അണിയിച്ചൊരുക്കുന്നത് രാജ്യത്തെ ഏറ്റവും മികച്ച പുരുഷ ഡിസൈനര്‍മാരായിരിക്കും. ഫാഷന്‍ രംഗത്ത് പടിഞ്ഞാറന്‍ രാജ്യങ്ങള്‍ക്കുള്ളതിന് സമാനമായ വിപണി സൃഷ്ടിക്കാന്‍ സൗദി ലക്ഷ്യമിടുന്നതായും സൂചനയുണ്ട്.