ഇന്ത്യ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു

അടുത്തവര്ഷത്തെ ഹജ്ജ് തീര്ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കരാറില് ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര് അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്-ഉംറ കാര്യാലയ മന്ത്രി മുഹമ്മദ് സാലേഹ് ബിന് താഹിര് ബെന്റന് എന്നിവരാണ് കരാറില് ഒപ്പുവെച്ചത്. കഴിഞ്ഞ വര്ഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ധാരണാപത്രം ഉണ്ടാക്കിയിരിക്കുന്നത്. കൂടുതല് ഇന്ത്യന് തീര്ത്ഥാടകര്ക്ക് ഹജ്ജ് വിസ അനുവദിക്കണമെന്ന് ഇന്ത്യ അഭ്യര്ത്ഥിച്ചിരുന്നു.
 | 
ഇന്ത്യ ഹജ്ജ് കരാറില്‍ ഒപ്പുവെച്ചു

റിയാദ്: അടുത്തവര്‍ഷത്തെ ഹജ്ജ് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ടുള്ള കരാറില്‍ ഇന്ത്യയും സൗദിയും ഒപ്പുവെച്ചു. കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്വിയും സൗദി ഹജ്ജ്-ഉംറ കാര്യാലയ മന്ത്രി മുഹമ്മദ് സാലേഹ് ബിന്‍ താഹിര്‍ ബെന്റന്‍ എന്നിവരാണ് കരാറില്‍ ഒപ്പുവെച്ചത്. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് നിരവധി മാറ്റങ്ങളോടെയാണ് ധാരണാപത്രം ഉണ്ടാക്കിയിരിക്കുന്നത്. കൂടുതല്‍ ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ക്ക് ഹജ്ജ് വിസ അനുവദിക്കണമെന്ന് ഇന്ത്യ അഭ്യര്‍ത്ഥിച്ചിരുന്നു.

സൗദി ഹജ്ജ് മന്ത്രാലയ ഓഫീസില്‍ നടക്കുന്ന ചടങ്ങില്‍ ഇന്ത്യയില്‍ നിന്നുള്ള ഉന്നത ഉദ്യോഗസ്ഥരും സംബന്ധിച്ചു. ഹജ്ജ് ക്വാട്ട ഉയര്‍ത്തുന്നത് സംബന്ധിച്ച് ഇരുരാജ്യങ്ങളും തമ്മില്‍ ധാരണയായിട്ടുണ്ടോയെന്ന് വ്യക്തമല്ല. കഴിഞ്ഞ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇന്ത്യയില്‍ നിന്നും ഹജ്ജിന് പോകുന്ന തീര്‍ത്ഥാടകരുടെ എണ്ണത്തില്‍ ഇത്തവണ കുറവുണ്ടാകാനാണ് സാധ്യത. അപേക്ഷ നല്‍കിയവരുടെ എണ്ണത്തില്‍ കുറവ് വന്നതായിട്ടാണ് സൂചന.

ഹജ്ജിന് കെട്ടിടങ്ങള്‍ ഏറ്റെടുക്കുന്ന നടപടി നേരത്തെ ഹജ്ജ് മിഷന്‍ ആരംഭിച്ചിട്ടുണ്ട്. ഇത്തവണ ഇന്ത്യയില്‍ നിന്നെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് മികച്ച രീതിയിലുള്ള സൗകര്യങ്ങളൊരുക്കാനായിരിക്കും മിഷന്‍ ശ്രമിക്കുക. ഹറമിന് ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ താമസിക്കുന്നവര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള അനുമതി ഇത്തവണയില്ല. സുരക്ഷാ നിയന്ത്രണങ്ങളുടെ ഭാഗമാണ് പുതിയ രീതി. അതേസമയം അസീസിയ കാറ്റഗറിയിലെത്തുന്ന തീര്‍ത്ഥാടകര്‍ക്ക് ഭക്ഷണം പാചകം ചെയ്യാനുള്ള സൗകര്യമുണ്ടാകും. കൂടാതെ ഇവരുടെ താമസസ്ഥലത്ത് നിന്ന് ഹറമിലേക്ക് മുഴുവന്‍ സമയ യാത്രാ സൗകര്യവും ഏര്‍പ്പെടുത്തും.