മത്സ്യബന്ധന ബോട്ടുകളില്‍ സൗദിവല്‍ക്കരണം നടത്താന്‍ കൂടുതല്‍ സമയം അനുവദിച്ചു

മത്സ്യബന്ധന ബോട്ടുകളില് സൗദിവല്ക്കരണം നടത്താന് കൂടുതല് സമയം അനുവദിച്ചു. ഈ മേഖലയില് സൗദിവല്ക്കരണം നടപ്പിലാക്കുക പെട്ടന്ന് സാധ്യമല്ലെന്ന് മനസിലാക്കിയതോടെയാണ് അധികൃതര് നടപടിക്രമങ്ങള് വൈകിപ്പിക്കുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള് മുന്നിര്ത്തി മത്സ്യബന്ധന ബോട്ടുകളില് ഉടന് സ്വദേശിവല്ക്കരണം നടപ്പിലാക്കില്ലെന്ന് സൗദി പരിസ്ഥിതി-ജല മന്ത്രാലയം വാര്ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.
 | 
മത്സ്യബന്ധന ബോട്ടുകളില്‍ സൗദിവല്‍ക്കരണം നടത്താന്‍ കൂടുതല്‍ സമയം അനുവദിച്ചു

റിയാദ്: മത്സ്യബന്ധന ബോട്ടുകളില്‍ സൗദിവല്‍ക്കരണം നടത്താന്‍ കൂടുതല്‍ സമയം അനുവദിച്ചു. ഈ മേഖലയില്‍ സൗദിവല്‍ക്കരണം നടപ്പിലാക്കുക പെട്ടന്ന് സാധ്യമല്ലെന്ന് മനസിലാക്കിയതോടെയാണ് അധികൃതര്‍ നടപടിക്രമങ്ങള്‍ വൈകിപ്പിക്കുന്നത്. പ്രായോഗിക ബുദ്ധിമുട്ടുകള്‍ മുന്‍നിര്‍ത്തി മത്സ്യബന്ധന ബോട്ടുകളില്‍ ഉടന്‍ സ്വദേശിവല്‍ക്കരണം നടപ്പിലാക്കില്ലെന്ന് സൗദി പരിസ്ഥിതി-ജല മന്ത്രാലയം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിട്ടുണ്ട്.

മത്സ്യബന്ധനത്തിന് പോകുന്നു ഓരോ ബോട്ടിലും ഒരു സ്വദേശിയെങ്കിലും ഉണ്ടായിരിക്കണമെന്ന് പരിസ്ഥിതി- ജല – കൃഷി മന്ത്രാലയം നേരത്തെ ഉത്തരവിറക്കിയിരുന്നു. മലയാളികളുള്‍പ്പെടെ മുപ്പത്തിനായിരത്തിലേറെ വിദേശികളാണ് മത്സ്യബന്ധനമേഖലയില്‍ ജോലിചെയ്യുന്നത്. ഇവരെ ഒഴിവാക്കിയാല്‍ ഈ മേഖലയില്‍ വിദ്ഗദ്ധരായ സ്വദേശി തൊഴിലാളികളെ കണ്ടെത്തുന്നത് ശ്രമകരമായ ജോലിയാണ്. ഇത് മനസിലാക്കിയാണ് പരിസ്ഥിതിൃജല മന്ത്രാലയത്തിന്റെ നടപടി.

സ്വദേശിവല്‍ക്കരണത്തിന്റെ ഭാഗമായി വിദേശികളുടെ സ്ഥാപനങ്ങളില്‍ പരിശോധനകള്‍ ശക്തമാക്കാന്‍ സൗദി കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. സ്വദേശികള്‍ക്ക് തൊഴില്‍ നല്‍കാത്ത സ്ഥാപനങ്ങളും നിയമലംഘനം നടത്തി വിദേശ ജോലിക്കാരെ നിയമിക്കുന്നവര്‍ക്കുമെതിരെ ഇതോടെ കടുത്ത നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്. തൊഴില്‍ മന്ത്രാലയം നേരിട്ടാണ് പരിശോധനകള്‍ക്ക് നേതൃത്വം നല്‍കുന്നത്. ബിനാമികളെ ഉപയോഗിച്ച് വ്യാപാര സ്ഥാപനങ്ങള്‍ നടത്തുന്നവരും ഇതോടെ വെട്ടിലാകാനാണ് സാധ്യത.