ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ

ഫാര്മസി മേഖലിയില് സ്വദേശിവല്ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഫാര്മസി മേഖലയില് സ്വദേശികള്ക്ക് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതികള് നടപ്പിലാക്കുന്നത്. പുതിയ പദ്ധതി ഉടന് പ്രാബല്യത്തില് വരുമെന്ന് സൗദി തൊഴില്-സാമൂഹിക ക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്ത്താക്കുറിപ്പില് അറിയിച്ചിട്ടുണ്ട്.
 | 
ഫാര്‍മസി മേഖലയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ

റിയാദ്: ഫാര്‍മസി മേഖലിയില്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കാനൊരുങ്ങി സൗദി അറേബ്യ. ഫാര്‍മസി മേഖലയില്‍ സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുകയെന്ന ഉദ്ദേശത്തോടെയാണ് പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നത്. പുതിയ പദ്ധതി ഉടന്‍ പ്രാബല്യത്തില്‍ വരുമെന്ന് സൗദി തൊഴില്‍-സാമൂഹിക ക്ഷേമ മന്ത്രാലയം കഴിഞ്ഞ ദിവസം പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചിട്ടുണ്ട്.

ആദ്യ ഘട്ടത്തില്‍ 20 ശതമാനം സ്വദേശിവത്കരണം നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അഞ്ച് ജീവനക്കാരുള്ള സ്ഥാപനങ്ങളില്‍ ഒരാളെങ്കിലും സ്വദേശിയായിരിക്കണമെന്ന നിബന്ധനയായിരിക്കും കൊണ്ടുവരിക. ഫാര്‍മസി ബിരുദം നേടിയ സ്വദേശികളുടെ തൊഴിലില്ലായ്മ പരിഹരിക്കുകയാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം.

കൂടുതല്‍ സ്വദേശികളെ സ്വകാര്യ മേഖലയിലേക്ക് ആകര്‍ഷിക്കാനായി പാര്‍ടൈം തൊഴില്‍ സംവിധാനം കൊണ്ടുവരുമെന്ന് നേരത്തെ സൗദി പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് ഫാര്‍മസി മേഖലയില്‍ പുതിയ പദ്ധതി ആരംഭിക്കുന്നത്. 2019-20 സാമ്പത്തിക വര്‍ഷത്തില്‍ 30,000 സ്വദേശികള്‍ക്ക് തൊഴിലസരങ്ങള്‍ സൃഷ്ടിക്കാനുള്ള പദ്ധതിക്ക് യു.എ.ഇ സര്‍ക്കാരും രൂപം നല്‍കിയിട്ടുണ്ട്.