ഇന്ന് യു.ഇ.എയുടെ ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ദിനം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ഗള്ഫ് രാജ്യങ്ങളില് വിന്റര് ശക്തി പ്രാപിക്കുന്നു. യു.എ.ഇ, ഖത്തര്, ഒമാന്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില് തണുപ്പ് കൂടുതല് ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്കുന്ന മുന്നറിയിപ്പ്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ റിപ്പോര്ട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില് താപനില 13 ഡിഗ്രി സെല്ഷ്യസിലേക്ക് താഴ്ന്നു. മിഡില് ഈസ്റ്റില് ഇത്തവണ അതിശക്തമായ മഴയും ലഭിച്ചിരുന്നു.
 | 

ഇന്ന് യു.ഇ.എയുടെ ചരിത്രത്തിലെ ഏറ്റവും തണുപ്പേറിയ ദിനം; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

ദുബായ്: ഗള്‍ഫ് രാജ്യങ്ങളില്‍ വിന്റര്‍ ശക്തി പ്രാപിക്കുന്നു. യു.എ.ഇ, ഖത്തര്‍, ഒമാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളില്‍ തണുപ്പ് കൂടുതല്‍ ശക്തമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നല്‍കുന്ന മുന്നറിയിപ്പ്. യു.എ.ഇയുടെ ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് ഇന്ന് രാവിലെ റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ താപനില 13 ഡിഗ്രി സെല്‍ഷ്യസിലേക്ക് താഴ്ന്നു. മിഡില്‍ ഈസ്റ്റില്‍ ഇത്തവണ അതിശക്തമായ മഴയും ലഭിച്ചിരുന്നു.

നവംബറില്‍ തന്നെ താപനില ഗണ്യമായി താഴുന്നത് ഇതാദ്യമായിട്ടാണ്. ഡിസംബര്‍ മാസത്തില്‍ യു.എ.ഇയിലെ താപനില ഇനിയും താഴുമെന്നാണ് കാലാവസ്ഥാ നിരീക്ഷകര്‍ നല്‍കുന്ന സൂചന. ജബല്‍ ജെയ്‌സിലാണ് യു.എ.ഇയിലെ ഏറ്റവും കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. എന്നാല്‍ നോര്‍ത്തേണ്‍ മേഖലകളില്‍ 15.5 ഡിഗ്രി സെല്‍ഷ്യസാണ് കുറഞ്ഞ താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

ഇനിയുള്ള ദിവസങ്ങളില്‍ താപനില താഴോട്ട് പോകാനാണ് സാധ്യതയെന്ന് സെന്‍ട്രല്‍ മെറ്റീരിയോളജി ഡിപാര്‍ട്ട്‌മെന്റ് പുറപ്പെടുവിച്ച മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. ശീതക്കാറ്റിനും ചില പ്രദേശങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുള്ളതായും മുന്നറിയിപ്പില്‍ വ്യക്തമാക്കിയിട്ടുണ്ട്.