അബുദാബിയില്‍ ഊബര്‍ ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; പദ്ധതി സ്വദേശികള്‍ക്ക് ഗുണകരമാവും

അബുദാബിയില് ഊബര് ടാക്സി സര്വീസുകള് പുനരാരംഭിക്കുന്നു. സ്വദേശികള്ക്ക് കൂടുതല് തൊഴിലവസരങ്ങള് സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. സ്വകാര്യ വാഹനങ്ങള്ക്കും ഊബര് ടാക്സിയായി സര്വീസുകള് നടത്താനാകും. ഇതിനായി പ്രത്യേക ലൈസന്സ് ആവശ്യമില്ല. ഊബര് ആപ്പില് രജിസ്റ്റര് ചെയ്താല് മതിയാകും.
 | 
അബുദാബിയില്‍ ഊബര്‍ ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിക്കുന്നു; പദ്ധതി സ്വദേശികള്‍ക്ക് ഗുണകരമാവും

അബുദാബി: അബുദാബിയില്‍ ഊബര്‍ ടാക്‌സി സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന്റെ ഭാഗമാണ് പുതിയ നീക്കം. സ്വകാര്യ വാഹനങ്ങള്‍ക്കും ഊബര്‍ ടാക്‌സിയായി സര്‍വീസുകള്‍ നടത്താനാകും. ഇതിനായി പ്രത്യേക ലൈസന്‍സ് ആവശ്യമില്ല. ഊബര്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്താല്‍ മതിയാകും.

സ്വകാര്യ ലൈസന്‍സ് മാത്രമുള്ള സ്വദേശികള്‍ക്കും മുഴുവന്‍ സമയമോ ഭാഗികമായോ ഇവര്‍ക്ക് സ്വന്തം കാറുകള്‍ ഉപയോഗിച്ച് ടാക്‌സി ഡ്രൈവര്‍മാരായി ജോലി ചെയ്യാനാവും. സ്വദേശികള്‍ക്ക് കൂടുതല്‍ തൊഴിലവസരങ്ങളും അധിക വരുമാനം നേടുന്നതിനും പുതിയ പദ്ധതി സഹായകരമാവുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

ദുബായ് ഗതാഗത വകുപ്പിന് കീഴിലുള്ള ഇന്റഗ്രേറ്റഡ് ട്രാന്‍സ്‌പോര്‍ട്ട് സെന്ററും (ഐ.ടി.സി) ഊബര്‍ കമ്പനിയും തമ്മില്‍ കഴിഞ്ഞ ദിവസം സര്‍വീസ് പുനരാരംഭിക്കുന്നതിന് ധാരണയായിരുന്നു. രണ്ട് വര്‍ഷത്തിന് ശേഷമാണ് അബുദാബിയില്‍ ഊബര്‍ വീണ്ടും സജീവമാകുന്നത്. ടാക്‌സി ലൈസന്‍സ് കൈവശമുള്ള വിദേശികള്‍ക്കും ഊബര്‍ ജീവനക്കാരനാകാം. സാധാരണ നിരക്കുകള്‍ തന്നെയായിരിക്കും ഊബറിനും. കിലോമീറ്ററിന് 2.25 ദിര്‍ഹമാണ് നിലവിലെ ടാക്‌സി നിരക്ക്.