കാലേയ് അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു; അഭയാര്‍ത്ഥികളെ വെട്ടുക്കിളികളോടുപമിച്ച കാമറൂണിനെതിരേ വിമര്‍ശനം

കാലേയിലെ അഭയാര്ത്ഥി പ്രശ്നം രൂക്ഷമാകുന്നു. ഫ്രാന്സ്- ബ്രിട്ടന് അതിര്ത്തിയില് ബ്രിട്ടനിലേക്ക് കടക്കാനുള്ള അഭയാര്ത്ഥികളുടെ ശ്രമം പ്രശ്നങ്ങള് രൂക്ഷമാക്കുകയാണ്. അതിര്ത്തി കടക്കാനുള്ള ശ്രമങ്ങള്ക്കിടെ രണ്ട് പേര് കൊല്ലപ്പെട്ടതോടെയാണ് വിഷയം അന്താരാഷ്ട്ര തലത്തില് ശ്രദ്ധയാകര്ഷിച്ചത്. അഭയാര്ത്ഥി പ്രവാഹം തടയുന്നതിന് ബ്രിട്ടീഷ് പോലീസ് വന് സന്നാഹങ്ങളാണ് ഒരുക്കുന്നത്.
 | 

കാലേയ് അഭയാര്‍ത്ഥി പ്രവാഹം തുടരുന്നു; അഭയാര്‍ത്ഥികളെ വെട്ടുക്കിളികളോടുപമിച്ച കാമറൂണിനെതിരേ വിമര്‍ശനം

ലണ്ടന്‍: കാലേയിലെ അഭയാര്‍ത്ഥി പ്രശ്‌നം രൂക്ഷമാകുന്നു. ഫ്രാന്‍സ്- ബ്രിട്ടന്‍ അതിര്‍ത്തിയില്‍ ബ്രിട്ടനിലേക്ക് കടക്കാനുള്ള അഭയാര്‍ത്ഥികളുടെ ശ്രമം പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുകയാണ്. അതിര്‍ത്തി കടക്കാനുള്ള ശ്രമങ്ങള്‍ക്കിടെ രണ്ട് പേര്‍ കൊല്ലപ്പെട്ടതോടെയാണ് വിഷയം അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധയാകര്‍ഷിച്ചത്. അഭയാര്‍ത്ഥി പ്രവാഹം തടയുന്നതിന് ബ്രിട്ടീഷ് പോലീസ് വന്‍ സന്നാഹങ്ങളാണ് ഒരുക്കുന്നത്.

അതിര്‍ത്തിയോട് ചേര്‍ന്ന യൂറോടണല്‍ ടെര്‍മിനലിലൂടെ നുഴഞ്ഞു കയറാനും അഭയാര്‍ത്ഥികള്‍ ശ്രമിക്കുന്നുണ്ടായിരുന്നു. കെന്റിലെ ആഷ്‌ഫോര്‍ഡില്‍ ഇരുപത് അഭയാര്‍ത്ഥികളുമായി പോകുകയായിരുന്ന ലോറി പോലീസ് തടഞ്ഞു. ലോറിയിലെ ഹോഴ്‌സ് ബോക്‌സിനുള്ളില്‍ ജീവന്‍ പണയം വച്ചാണ് ഒരാള്‍ ഒളിച്ചിരുന്നത്. ഇരുനൂറ് അഭയാര്‍ത്ഥികളാണ് കഴിഞ്ഞ രാത്രി ബ്രിട്ടനിലേക്ക് കടക്കാനൊരുങ്ങിയത്. ബ്രിട്ടീഷ് വിനോദ സഞ്ചാരികള്‍ക്കാണ് അഭയാര്‍ത്ഥി പ്രവാഹം പ്രശ്‌നം സൃഷ്ടിക്കുന്നത്.

അതിനിടെ അഭയാര്‍ത്ഥികളെ വെട്ടുക്കിളികളോട് ഉപമിച്ച കാമറൂണ്‍ വിമര്‍ശനങ്ങളെ നേരിടുകയാണ്. അനധികൃതമായി എത്തുന്ന ഇവര്‍ക്ക് യുകെ സുരക്ഷിത സ്വര്‍ഗ്ഗമായിരിക്കില്ലെന്ന പരാമര്‍ശത്തിനെതിരേ ലേബര്‍ പാര്‍ട്ടി രംഗത്തെത്തി.

കഴിഞ്ഞ മൂന്നു ദിവസത്തിനിടെ 4000 തവണ അഭയാര്‍ത്ഥികള്‍ യൂറോ ടണല്‍ ഭേദിക്കാന്‍ ശ്രമിച്ചതായാണ് റിപ്പോര്‍ട്ട്. ചൊവ്വാഴ്ച നൂറുകണക്കിനാളുകള്‍ ഇരച്ചെത്തിയതിനേത്തുടര്‍ന്നാണ് ഒരാള്‍ കൊല്ലപ്പെട്ടത്.

കാലേയില്‍ സൈന്യത്തെ നിയോഗിക്കാന്‍ സാധ്യതയുണ്ടെന്ന് ഡെയ്‌ലി ടെലഗ്രാഫ് കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിര്‍ത്തിയിട്ടിരിക്കുന്ന ലോറികള്‍ സൈന്യത്തിന്റെ ഉടമസ്ഥതയിലുള്ള പ്രദേശങ്ങളിലേക്ക് മാറ്റുന്നതിനായി പ്രതിരോധ മന്ത്രാലയത്തോട് ആഭ്യന്തര മന്ത്രാലയം അനുമതി ചോദിച്ചതായും വാര്‍ത്തകളുണ്ട്.