വേശ്യാവൃത്തി കുറ്റകരമല്ലാതാക്കിയാല്‍ ബലാല്‍സംഗവും ലൈംഗികാതിക്രമങ്ങളും കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ബ്രിട്ടനില് വേശ്യാവൃത്തി പൂര്ണമായും കുറ്റകരമല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലൈംഗിക വ്യാപാരം തടയാനുളള നടപടികള് ഫലപ്രദമല്ലെന്നും അത് പണം പാഴാക്കലാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്ട്ട് ചൂണ്ടിക്കാട്ടുന്നു. വേശ്യാവൃത്തിയും നീലച്ചിത്രങ്ങളും ലാപ്ഡാന്സിംഗും സ്ത്രീകള്ക്ക് ദോഷകരമാണെന്ന വാദവും റിപ്പോര്ട്ട് നിരാകരിക്കുന്നു. 430 കോടി പൗണ്ട് ഒഴുകുന്ന ബ്രിട്ടണിലെ ലൈംഗിക വ്യാപാരത്തിന് മേലുളള നിരോധനം നീക്കാനായാല് രാജ്യത്തെ ബലാല്സംഗങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും തോത് കുറയ്ക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര വിപണിയുടെ വക്താക്കളായ സാമ്പത്തിക കാര്യ കേന്ദ്രമാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. വേശ്യാവൃത്തി കുറ്റകരമല്ലാതാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച ആംനസ്റ്റി ഇന്റര്നാഷണലിന്റെ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് ഇവര് ഇതേക്കുറിച്ച് പഠനം നടത്തിയത്.
 | 

വേശ്യാവൃത്തി കുറ്റകരമല്ലാതാക്കിയാല്‍ ബലാല്‍സംഗവും ലൈംഗികാതിക്രമങ്ങളും കുറഞ്ഞേക്കുമെന്ന് റിപ്പോര്‍ട്ട്

ലണ്ടന്‍: ബ്രിട്ടനില്‍ വേശ്യാവൃത്തി പൂര്‍ണമായും കുറ്റകരമല്ലാതാക്കണമെന്ന ആവശ്യം ശക്തമാകുന്നു. ലൈംഗിക വ്യാപാരം തടയാനുളള നടപടികള്‍ ഫലപ്രദമല്ലെന്നും അത് പണം പാഴാക്കലാണെന്നും കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച ഒരു പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. വേശ്യാവൃത്തിയും നീലച്ചിത്രങ്ങളും ലാപ്ഡാന്‍സിംഗും സ്ത്രീകള്‍ക്ക് ദോഷകരമാണെന്ന വാദവും റിപ്പോര്‍ട്ട് നിരാകരിക്കുന്നു. 430 കോടി പൗണ്ട് ഒഴുകുന്ന ബ്രിട്ടണിലെ ലൈംഗിക വ്യാപാരത്തിന്‍ മേലുളള നിരോധനം നീക്കാനായാല്‍ രാജ്യത്തെ ബലാല്‍സംഗങ്ങളുടെയും ലൈംഗിക അതിക്രമങ്ങളുടെയും തോത് കുറയ്ക്കാനാകുമെന്നും വിലയിരുത്തപ്പെടുന്നു. സ്വതന്ത്ര വിപണിയുടെ വക്താക്കളായ സാമ്പത്തിക കാര്യ കേന്ദ്രമാണ് ഇതേക്കുറിച്ച് പഠനം നടത്തിയിരിക്കുന്നത്. വേശ്യാവൃത്തി കുറ്റകരമല്ലാതാക്കണമെന്ന ആവശ്യത്തെ പിന്തുണച്ച ആംനസ്റ്റി ഇന്റര്‍നാഷണലിന്റെ നടപടി വിവാദമായ പശ്ചാത്തലത്തിലാണ് ഇവര്‍ ഇതേക്കുറിച്ച് പഠനം നടത്തിയത്.

ന്യൂപോര്‍ട്ടിന്റെ ഒരു ഭാഗം അറസ്റ്റിനെ ഭയക്കാതെ ലൈംഗിക വ്യാപാരം നടത്താനുളള മേഖലയാക്കുന്നതിനെക്കുറിച്ച് പൊലീസ് ഗൗരവമായി പരിഗണിച്ച് വരുന്നുണ്ട്. ലീഡ്‌സില്‍ ഇത് പരീക്ഷിച്ച് വിജയിച്ചതാണ്. സ്ത്രീകള്‍ക്കും പുരുഷന്‍മാര്‍ക്കുമിടയിലുളള ലൈംഗിക വാഞ്ജകള്‍ക്ക് വലിയ വ്യത്യാസം ഉണ്ടെന്ന് കാതറിന്‍ ഹക്കീം എന്ന സാമൂഹ്യശാസ്ത്രജ്ഞ വിശദീകരിക്കുന്നു. അതേസമയം ചില സ്ത്രീപക്ഷ വാദികള്‍ പ്രചരിപ്പിക്കുന്നത് പോലെ ഇതിനെ പുരുഷാധിപത്യ കെട്ടുകഥകളായി തളളിക്കളയാനാകില്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

മറ്റുള്ള സാമൂഹ്യ മാറ്റങ്ങളെപ്പോലെ പുരുഷന്‍മാര്‍ വളര്‍ന്നു വരുന്ന എല്ലാ ലൈംഗിക വിനോദങ്ങളെയും ആവശ്യപ്പെടുന്നുവെന്നും അവര്‍ പറയുന്നു. വേശ്യാവൃത്തിയ്ക്കും നീലച്ചിത്രങ്ങള്‍ക്കും പ്രചാരത്തിലുള്ള വിധത്തിലുളള സാമൂഹ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്നും ഹക്കീം ചൂണ്ടിക്കാട്ടുന്നു. ഇത് ലൈംഗിക കുറ്റങ്ങള്‍ തടയാന്‍ ഒരു പരിധി വരെ സഹായിക്കുകയാണ് ചെയ്യുന്നത്. വേശ്യാവൃത്തി നിയമപരമായ സ്‌പെയിനില്‍ ബലാല്‍സംഗം വളരെ കുറവാണെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

ബ്രിട്ടണിലെ നിയമപ്രകാരം വ്യക്തികള്‍ക്ക് ലൈംഗിക വ്യാപാരം നടത്താനാകും. അതേസമയം വേശ്യാലയങ്ങള്‍ക്കും ഇടനിലക്കാര്‍ക്കും രാജ്യത്ത് വിലക്കുണ്ട്. സുരക്ഷാ കാരണങ്ങളാല്‍ സ്ത്രീകള്‍ ഒരുമിച്ച് ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതും കുറ്റകരമാണ്. ലൈംഗിക ആവശ്യക്കാരെ കുറ്റവാളികളാക്കുന്ന സ്വീഡീഷ് നിയമം അവിടങ്ങളിലെ ലൈംഗിക തൊഴിലാളികളെ അപകടത്തിലാക്കിയിരിക്കുന്നു. ഇത് ആവശ്യക്കാരെ രാജ്യത്തിന് പുറത്തേക്ക് നയിക്കുകയും രാജ്യത്ത് തന്നെ അധോലോക ലൈംഗികത തഴച്ചു വളരുന്നതിലേക്കും നയിക്കുന്നു.

രാജ്യത്ത് നിലവിലുളള വേശ്യാവൃത്തി നിയമങ്ങള്‍ കാലഹരണപ്പെട്ടതാണ്. ഇത് തെറ്റായ സന്ദേശം നല്‍കുന്നതും ആവര്‍ത്തന വിരസവുമാണ്. ഇന്നത്തെ കാലത്ത് വേശ്യാവൃത്തിയെന്ന ആശയത്തിന് തന്നെ സാധുതയില്ലാതായി കൊണ്ടിരിക്കുന്നു. കാരണം ഇവിടെ ആര്‍ക്കും ആരുമായും ബന്ധത്തിലേര്‍പ്പെടാം. അതിന് അവരുടേതായ നിബന്ധനകളും ഉണ്ട്. അത് കൊണ്ട് തന്നെ വേശ്യാവൃത്തിയെ കുറ്റകരമല്ലാതാക്കുകയാണ് ഉചിതം. ഉപഭോക്താക്കളെ കുറ്റക്കാരാക്കുന്ന സ്വീഡിഷ് നിയമം പകര്‍ത്താന്‍ ശ്രമിക്കുന്നതിലൂടെ രാജ്യത്തെ പൊതുധനത്തെ ദുര്‍വ്യയം ചെയ്യാനേ ഉപകരിക്കൂ. ഇത്തരത്തില്‍ സുഖഭോഗങ്ങള്‍ നിഷേധിക്കുന്നതിന് കാലം ഒരിക്കലും മാപ്പ് നല്‍കില്ലെന്നും ഇവര്‍ പറഞ്ഞ് നിര്‍ത്തുന്നു.