വനിതാ ഐസിസ് ബോംബര്‍ വീണ്ടും ബ്രിട്ടനില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് ജാഗ്രതയില്‍

ഐസിസിന്റെ റിക്രൂട്ടിംഗ് ഏജന്റ് എന്ന് സുരക്ഷാ വിഭാഗങ്ങള് കണ്ടെത്തിയ സാലി ജോണ്സ് വീണ്ടും ബ്രിട്ടനിലെത്തിയതായി വിവരം. ഇതിന്റെ അടിസ്ഥാനത്തില് സ്പെഷ്യല് ബ്രാഞ്ച് ഉദ്യോഗസ്ഥര്ക്ക് ജാഗ്രതാ നിര്ദേശം നല്കി. സാലി ജോണ്സിനെ ബര്മിംഗ്ഹാമില് ജിഹാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്ക്കൊപ്പം കണ്ടുവെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. ഇവര് നഗരത്തില് ഭീതകരാക്രമണങ്ങള്ക്ക് പദ്ധതിയിടുകയാണെന്ന് സംശയിക്കുന്നതായി ഡെയിലി റെക്കോര്ഡ് റിപ്പോര്ട്ട് ചെയ്യുന്നു.
 | 

വനിതാ ഐസിസ് ബോംബര്‍ വീണ്ടും ബ്രിട്ടനില്‍; സ്‌പെഷ്യല്‍ ബ്രാഞ്ച് ജാഗ്രതയില്‍

ബര്‍മിംഗ്ഹാം: ഐസിസിന്റെ റിക്രൂട്ടിംഗ് ഏജന്റ് എന്ന് സുരക്ഷാ വിഭാഗങ്ങള്‍ കണ്ടെത്തിയ സാലി ജോണ്‍സ് വീണ്ടും ബ്രിട്ടനിലെത്തിയതായി വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി. സാലി ജോണ്‍സിനെ ബര്‍മിംഗ്ഹാമില്‍ ജിഹാദികളെന്ന് സംശയിക്കുന്ന രണ്ട് പേര്‍ക്കൊപ്പം കണ്ടുവെന്നാണ് പോലീസ് സ്ഥിരീകരിക്കുന്നത്. ഇവര്‍ നഗരത്തില് ഭീതകരാക്രമണങ്ങള്‍ക്ക് പദ്ധതിയിടുകയാണെന്ന് സംശയിക്കുന്നതായി ഡെയിലി റെക്കോര്‍ഡ് റിപ്പോര്‍ട്ട് ചെയ്യുന്നു.

2013ല്‍ ഇവര്‍ സിറിയയിലെത്തിയാണെന്നാണ് പോലീസ് പറയുന്നത്. ഇവര്‍ തിരികെയെത്തിയെന്ന വിവരം ആശങ്കയുളവാക്കുന്നതാണെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് വൃത്തങ്ങള്‍ പ്രതികരിക്കുന്നു. ഇവരെ കണ്ടെത്തുന്നതിനായുള്ള ശ്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. എല്ലാ വിമാനത്താവളങ്ങളിലും നിരീക്ഷണത്തിനായി ഉദ്യോഗസ്ഥരെ നിയമിച്ചിട്ടുണ്ട്. പതിനെട്ടും ഇരുപത്തിരണ്ടും വയസ് പ്രായമുള്ള രണ്ട് പുരുഷന്‍മാര്‍ക്കൊപ്പമാണ് ഇവരെ കണ്ടതെന്നാണ് ഇന്റലിജന്‍സ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. ഷോപ്പിംഗ് സെന്ററുകളിലും ഇവന്റുകള്‍ നടക്കുന്ന ഇടങ്ങളിലും ഡിറ്റക്ടീവുകളും ഇവര്‍ക്കായി തിരച്ചില്‍ നടത്തുകയാണ്.

എന്നാല്‍ ഈ വാര്‍ത്തയോട് പ്രതികരിക്കാന്‍ സ്‌കോട്ട്‌ലന്‍ഡ് യാര്‍ഡ് തയ്യാറായിട്ടില്ല. ഇവര്‍ റിക്രൂട്ട് ചെയ്ത വനിതാ ചാവേര്‍ ഇപ്പോള്‍ ഗ്ലാസ്‌ഗോയിലുണ്ടെന്നും ഇവര്‍ വലിയ ആക്രമണ പരിപാടി ആസൂത്രണം ചെയ്യുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. ഓണ്‍ലൈന്‍ സംഭാഷണത്തിലാണ് രഹസ്യ ഈ വിവരം അവര്‍ വെളിപ്പെടുത്തിയത്. നാല്‍പ്പത്തഞ്ചുകാരിയായ ഇവരുടെ ഭര്‍ത്താവായ ജുനൈദ് ഹുസൈന്‍ എന്ന ഇരുപത്തൊന്നുകാരന്‍ ഐസിസ് ശക്തികേന്ദ്രമായ റഖയിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്യുന്ന ഒരു കേന്ദ്രം ബര്‍മിംഗ്ഹാമില്‍ നടത്തിയിരുന്നു.

ഭീകര സംഘടനയില്‍ ചേരുന്നതിനു മുമ്പ് പങ്ക് റോക്കര്‍ ആയിരുന്ന സാലി ജോണ്‍സ് കെന്റ് സ്വദേശിനിയാണ്. ബ്രിട്ടനില്‍ ഭീകരാക്രമണ സാധ്യയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മെറ്റ് പോലീസിന്റെ സ്‌പെഷ്യല്‍ ഓപ്പറേഷന്‍സ് യൂണിറ്റ് നിതാന്ത ജാഗ്രതയിലാണ്.